in , ,

മദ്യോപയോഗം: പ്രായപരിധി 23 ആക്കാൻ തീരുമാനം

തിരുവനന്തപുരം: കേരളത്തില്‍ മദ്യം (alcohol) ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി (age limit) ഉയര്‍ത്താൻ തീരുമാനം. ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി. ഇത് 23 വയസ്സായി ഉയര്‍ത്താൻ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രായപരിധി 23 ആയി ഉയര്‍ത്തുന്നതിനു വേണ്ടി അബ്കാരി നിയമം ഭേഗഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് പ്രായപരിധി വര്‍ധിപ്പിച്ചത്.

ജൂണ്‍ എട്ടിന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. പ്രായം കുറഞ്ഞവര്‍ക്ക് മദ്യം നല്‍കിയാല്‍ വില്‍ക്കുന്നവരെ ശിക്ഷിക്കാനും ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.

പ്രായപരിധി ഉയര്‍ത്തണമെങ്കില്‍ കേരള അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തണം. ഫോറിന്‍ ലിക്വര്‍ റൂളിലും മാറ്റം വരുത്തേണ്ടതുണ്ട്. നിയമസഭ ചേരാത്തതിനാലാണ് ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. നിയമസഭ കൂടുമ്പോള്‍ പ്രത്യേക ബിൽ കൊണ്ടു വരും.

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

നിലവിലുളള കേരള വനിത കമ്മീഷന്‍ നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ.

കേരളത്തിൽ 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും തീരൂമാനമായി.2012-ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്റിപെന്റന്റ് പവര്‍ പ്രൊജക്ട് വിഭാഗത്തിലാണ് പദ്ധതികള്‍ക്ക് അനുവാദം നൽകുന്നത്.

സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കുവാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Facebook ,launches ,kids, Messenger Kids , parent-controlled Messenger app,under 13,introduced ,new messaging application , application, allows ,children , parents , friends, approved , own accounts ,Facebook’s rules, , U.S., Apple devices , iPhone, iPad ,iPod Touch,Versions ,Android , Amazon,

ഇനി കുട്ടികൾക്കും ചാറ്റ് ചെയ്യാം; മെസ്സഞ്ചർ കിഡുമായി ഫേസ്ബുക്ക്

ഐഎഫ്എഫ്കെ: വിശദവിവരങ്ങളുമായി സാംസ്‌കാരിക വകുപ്പ്