alcohol consumption, alcohol abuse,alcohol celebrations, district collector, Vasuki, celebrating safely, meeting, crimes, murder, women, children,Administration ,Trivandrum district, vimukti
in

ലഹരിരഹിത പുതുവത്സരാഘോഷത്തിന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ഇത്തവണത്തെ പുതുവത്സരആഘോഷങ്ങള്‍ (New year celebrations) ലഹരിരഹിതമാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിനായി വിപുലമായ പരിപാടികളാണ്‌ വിമുക്തിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായത്തോടെ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നത്.

സമൂഹത്തില്‍ നടക്കുന്ന പകുതിയിലേറെ കേസുകളുടെയും പിന്നില്‍ മദ്യപാനവും ലഹരിയുമാണെന്ന് കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിമുക്തി അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അഭിപ്രായപ്പെട്ടു. സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങളില്‍ അത് അറുപത് ശതമാനത്തിലധികമാണ്. നാല്‍പത് ശതമാനം കൊലപാതകക്കേസുകളിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്താനാവുമെന്നും അവര്‍ അറിയിച്ചു.

യോഗത്തില്‍വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര എജന്‍സികള്‍, യുവജനക്ഷേമസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍എന്നിവര്‍സംബന്ധിച്ചു.

വിമുക്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിഎല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിച്ച്ഡിസംബര്‍ 10-ന് മുമ്പ് യോഗം ചേരുന്നതിനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ലഹരി വിമുക്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര ഏജന്‍സികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മതസംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലയെ എല്ലാവിധ ലഹരി ഉപയോഗങ്ങളില്‍ നിന്നും വിമുക്തമാക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനും ഡിസംബര്‍ 12-ന്‌ രാവിലെ 10.30-ന് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ യോഗം ചേരും. ഡിസംബര്‍ 17-ന് പ്രത്യേക അയല്‍കൂട്ടങ്ങളും റസിഡന്റ്‌സ് അസോസിയേഷന്‍ യോഗങ്ങളും ഊരുകൂട്ടങ്ങളും ചേര്‍ന്ന്‌ വിമുക്തി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ലഹരിവിരുദ്ധ സന്ദേശം കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

monster, monsters ,under bed, adults, dark, fear,

ഭയത്തിന്റെ കാര്യത്തിൽ മുതിർന്നവരും മുന്നിൽ തന്നെ

private IT incubators, support, Govt, national and international agencies, IT incubation ,space, encourage ,start-up ventures, State government , central govt, private entities, IT incubation facilities, tie-ups ,incubators, IT policy , Start-up India campaign, proposal ,Kerala Start-up Mission ,KSUM, IT Secretary,

സ്വകാര്യ ഐടി ഇന്‍കുബേറ്ററുകൾക്ക് കൂടുതല്‍ ഇളവുകള്‍