Alexander Sokurov, Sokurov, IFFK, director, Russia, not a fan, cinema,Sokurov, winner ,Lifetime Achievement Award , 22 nd International Film Festival of Kerala, job, film, critic, CS Venkiteswaran , conversation , Nila Theatre,art ,
in , ,

താന്‍ സിനിമയുടെ ആരാധകനല്ലെന്ന് അലക്‌സാണ്ടര്‍ സൊഖുറോവ്

തിരുവനന്തപുരം: സിനിമ (cinema) തന്റെ തൊഴില്‍ മാത്രമാണെന്നും അതിനെ താന്‍ ആരാധിക്കുന്നില്ലെന്നും വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ് (Alexander Sokurov) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ സിനിമാ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീതത്തെയും സാഹിത്യത്തെയുമാണ് താന്‍ ആരാധിക്കുന്നതെന്ന് സൊഖുറോവ് വെളിപ്പെടുത്തി. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് രാജ്യത്ത് സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണെന്നും പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ ഉപഭോക്താവാക്കുന്ന കലാരൂപമാണതെന്നും സൊഖുറോവ് അഭിപ്രായപ്പെട്ടു. സിനിമ കാണുന്ന ലാഘവത്തില്‍ പുസ്തകം വായിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ കലാസൃഷ്ടി മാനവികതയെ കുറിച്ചുള്ള അന്വേഷണമാണെന്നും അദ്ദേഹം പറഞ്ഞു.

നൂതന സാങ്കേതിക വിദ്യ സംവിധായകന്റെ ജോലി കൂടുതല്‍ സുഗമമാക്കിയതായും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഇല്ലായിരുന്നുവെങ്കില്‍ റഷ്യന്‍ ആര്‍ക്ക് പോലൊരു ചിത്രം സാധ്യമാകില്ലായിരുന്നു എന്നും സൊഖുറോവ് വ്യക്തമാക്കി. ദൃശ്യങ്ങള്‍ പോലെ തന്നെ സിനിമയ്ക്ക് ശബ്ദവും സുപ്രധാന ഘടകമാണെന്നും സംവിധായകന്‍ നിശ്ചയിച്ചുറപ്പിച്ച ഇതിവൃത്തത്തിനുള്ളില്‍ സഞ്ചരിക്കാന്‍ മാത്രമേ ദൃശ്യത്തിന് കഴിയൂ എന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ശബ്ദം ആത്മാവിന്റെ ആവിഷ്‌കാരമാണെന്നും റഷ്യയിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണ് തന്റെ സിനിമകളില്‍ പറയുന്നതെന്നും സൊഖുറോവ് പറഞ്ഞു. രാജ്യത്തെ സര്‍ക്കാരാണ് സിനിമയ്ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയെ പോലെ റഷ്യയില്‍ സിനിമയെ വിനോദത്തിനായിട്ടുള്ള ഉപാധിയായിട്ടല്ല കാണുന്നതെന്നും കലാരൂപമെന്ന നിലയില്‍ വളരെ ആഴത്തിലുള്ള സമീപനമാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും റഷ്യയില്‍ സിനിമയ്ക്ക് നല്‍കുന്നതെന്നും സൊഖുറോവ് അറിയിച്ചു.

കമ്മ്യൂണിസത്തേയും സോഷ്യലിസത്തേയും പറ്റി ഇന്ത്യക്കാര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും മനുഷ്യരക്തത്തില്‍ എഴുതപ്പെട്ട ആശയമാണ് സോഷ്യലിസമെന്നും സൊഖുറോവ് അഭിപ്രായപ്പെട്ടു. സോഷ്യലിസത്തെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

സൊഖുറോവിനെക്കുറിച്ച് കെ ഗോപിനാഥന്‍ എഴുതിയ ‘സൊഖുറോവ് ധ്യാനബിംബങ്ങളുടെ കല’ എന്ന പുസ്തകം അക്കാദമി ചെയര്‍മാന്‍ കമല്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന് നല്‍കി പ്രകാശനം ചെയ്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ പദവിയിൽ

Maradona, statue, Kolkata, fans, social media, Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,

കൊൽക്കത്തയിലെ മറഡോണ പ്രതിമ; ആരോപണവുമായി ആരാധകർ