കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കാകും: മന്ത്രി 

തിരുവനന്തപുരം: എൽ.പി, യു.പി സ്‌കൂളുകളെക്കൂടി ഉൾപ്പെടുത്തി കേരളത്തിലെ എല്ലാ സ്‌കൂളുകളെയും അടുത്ത പ്രവേശനോത്സവത്തിനു മുൻപായി ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. അടുത്ത അധ്യായന വർഷത്തോടെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്കു കടക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ പാഠ്യപദ്ധതി അടുത്ത വർഷം മുതൽ നിലവിൽ വരും.

നിലവിൽ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞു. സർക്കാർ സ്‌കൂളുകളിൽ അവശ്യമായ പാഠ്യോപകരണങ്ങൾ കൃത്യ സമയത്ത് എത്തിക്കും. അക്കാദമിക നിലവാരം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ അധ്യാപകരും വിദ്യാർഥികളുംകൂടി മുൻകൈയെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യർഥിച്ചു.

വിതുര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജില്ലാ പഞ്ചായത്ത് നടത്തിയ എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിൽ ഐടി വിസ്തൃതി 10 ദശലക്ഷം ചതുരശ്രയടിയാക്കാൻ ലക്ഷ്യം

മെട്രോ ട്രാൻസ്‌പോർട്ട് അതോറിറ്റി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു