കോഴിക്കോട് സൺ ഡൗൺ ബസാറിന് അരങ്ങൊരുങ്ങി  

കോഴിക്കോട് : ഗുജറാത്തി തെരുവിലെ ഡിസൈൻ ആശ്രമം ആതിഥേയരാകുന്ന ത്രിദിന യുവ കലാകാര സംഗമം ഒക്ടോബർ  26 ന് ആരംഭിക്കും. സൺ ഡൗൺ ബസാർ [ Sundown Bazaar ] എന്നു നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് തത്സമയം സംഗീതവും ഛായാചിത്ര രചനയും മെഹന്ദിയും ആസ്വദിക്കാം.

 അപൂർവ്വ  വസ്തുക്കൾ കരസ്ഥമാക്കുവാനും സ്വാദിഷ്ട് ഭക്ഷണം രുചിക്കുവാനും ബസാറിൽ അവസരമുണ്ട്.

കോഴിക്കോട്ടെ സംഗീതജ്ഞരുടെ നിര തത്സമയ സംഗീതമവതരിപ്പിക്കാൻ ഇവിടെ എത്തുന്നുണ്ട്.

വൈകിട്ട് അഞ്ചു മുതൽ പതിനൊന്നു വരെയാണ് പരിപാടി. കലാ മേഖലയുടെ വളർച്ചക്കൊപ്പം കലാകാരൻമാരുടെ സാഹോദര്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യവും സൺ ഡൗൺ ബസാറിനുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരണം: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയറില്‍ നൂതനാശയങ്ങള്‍ തേടി കെഎസ്യുഎം