വനിതാ സംരംഭകര്‍ക്ക് നിക്ഷേപ സാധ്യതകളുമായി ഇന്‍വെസ്റ്റര്‍ കഫെ ജൂലൈ 31 ന്

Vanita Ratna Awards , Kerala, women, announced, Chief Minister ,Pinarayi Vijayan, K K Shylaja , minister,  Thiruvananthapuram ,  present ,occasion,Women’s Day,VJT Hall,

കൊച്ചി: സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് നിക്ഷേപ സാധ്യതകള്‍ തേടുന്നതിന് അവസരമൊരുക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റര്‍ കഫെയുടെ വനിതാ സംരംഭങ്ങള്‍ക്കായുള്ള ഈ മാസത്തെ പ്രത്യേക പതിപ്പ് ജൂലൈ 31 ന് കൊച്ചിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടക്കും.

‘സംരംഭക അന്തരീക്ഷത്തിലെ ആസകല വികസനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വനിതാ സ്റ്റാര്‍ട്ടപ്പുകളേയും സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന  സ്റ്റാര്‍ട്ടപ്പുകളേയും ലക്ഷ്യമാക്കി  രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി.

രാജ്യത്തെ വനിതാസംരംഭങ്ങള്‍ക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെ  ഓഗസ്റ്റ് ഒന്നിന് സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വനിതാ സംരഭക ഉച്ചകോടിക്ക് മുന്നോടിയാണ് ഇത് നടക്കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ നിക്ഷേപകര്‍ അണിനിരക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭ സ്ഥാപകരുടെ കൂടിക്കാഴ്ച ഒരുക്കിയിട്ടുണ്ട്.

ഫണ്ട് ആവശ്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും പരിപാടിയുടെ ഭാഗമാകുന്നതിനും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. എല്ലാ മാസത്തേയും അവസാനത്തെ ബുധനാഴ്ചകളിലാണ് ഇന്‍വെസ്റ്റര്‍ കഫെ നടക്കുന്നത്.

സംരംഭകത്വത്തിലെ ആസകല വികസനം എന്ന വിഷയത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനു (സിഐഐ) കീഴിലുള്ള ഇന്ത്യന്‍ വിമന്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച്  കെഎസ്യുഎം സംഘടിപ്പിക്കുന്ന വനിതാ സംരംഭക ഉച്ചകോടിയില്‍ നേതൃനിരയിലുള്ള വിജയികളും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നയകര്‍ത്താക്കളുമടക്കമുള്ളവര്‍ തങ്ങളുടെ അനുഭവങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കും.

കേരളത്തിലെ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ 13 ശതമാനം വനിതാ പങ്കാളിത്തമുണ്ട്.  ഈ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ കൈക്കൊണ്ടിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എക്സ്പീരിയന്‍സ് എത്നിക് കുസീൻ പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ 

ദുരിതമനുഭവിക്കുന്ന ഗോശാല പശുക്കള്‍ക്ക് ആശ്വാസമായി കേരള ഫീഡ്സ്