കറ്റാർവാഴ അഥവാ അലോവേര ഒട്ടേറെ ഗുണങ്ങളുള്ള ഔഷധ സസ്യമായാണ് കരുതപ്പെടുന്നത്. ആഫ്രിക്കയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ആയിരക്കണക്കിന് വർഷങ്ങൾ മുൻപേ കണ്ടെത്തിയിട്ടുള്ള ഈ ചെടി നൂറ്റാണ്ടുകളായി പല ആയുർവേദ മരുന്നുകളിലെയും സുപ്രധാന ചേരുവയാണ്. ഓയിന്റ്മെന്റുകൾ, ക്രീമുകൾ, ലോഷനുകൾ, ഷാംപൂ എന്നിവയിലെല്ലാം അലോവേര ഏറെക്കാലമായി ഉപയോഗിച്ചുവരുന്നുണ്ട്. മുറിവുണക്കാനും ശരീരത്തിന്റെ ജലാംശത്തെ നിലനിർത്താനുമെല്ലാം അലോവേര ഗുണകരമാണെന്ന് കരുതപ്പെടുന്നു. സൗന്ദര്യ വർധക വസ്തുക്കളിലെല്ലാം കറ്റാർവാഴ ഒരു പ്രധാന ചേരുവയാണ്.
പ്രമേഹരോഗത്തിനും ഇത് ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ജേണൽ ഡയബെറ്റിസ് പറയുന്നു. മേൽപ്പാട നീക്കി, ജെല്ലി രൂപത്തിലുള്ള മാംസളമായ ഭാഗം ജ്യൂസ് രൂപത്തിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.
ടൈപ്പ് രണ്ട് വിഭാഗത്തിൽപെടുന്ന പ്രമേഹ രോഗികൾക്ക് ഇത് ഗുണം ചെയ്യും. ഇത്തരക്കാരിൽ സാധാരണ കണ്ടുവരുന്ന അമിതവണ്ണം, കുടവയർ എന്നിവയ്ക്കും കറ്റാർവാഴയുടെ നീര് ഫലപ്രദമാണ്. ഹെപ്പറ്റയ്റ്റിസ് രോഗികൾക്കും ഇത് ഗുണം ചെയ്യും. എച്ച് ബി എ 1 സി നിരക്കും കുറയ്ക്കാനാവും
അലോവേരയിലെ ലെക്റ്റിനുകൾ, ആന്ത്രക്വിനോൺസ് എന്നിവ ഏറെ ഔഷധ മൂല്യങ്ങൾ അടങ്ങിയതാണ്. അമിത ഭാരം, കൊഴുപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനൊപ്പം കറ്റാർവാഴ ജ്യൂസ് നിത്യേനെ കഴിക്കുന്നതുവഴി പ്രമേഹരോഗികളുടെ ദഹനവ്യവസ്ഥയും മെച്ചപ്പെടുന്നു എന്നാണ് കണ്ടെത്തൽ.
Comments
0 comments