ആലുവ സംഭവം; നാല് പോലീസുകാർക്കെതിരെയും യുവാവിനെതിരെയും കേസ്

കൊച്ചി: ആലുവയിൽ ( Aluva ) യുവാവിനെ ഗുരുതരമായി മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. കൂടാതെ പോലീസ് മർദ്ദനമേറ്റ ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഡി വൈ എസ് പി ശുപാർശ നൽകി.

പോലീസുകാർ കുറ്റക്കാരെങ്കിൽ നിയമ നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി അറിയിച്ചു. ഇന്നലെ വൈകുന്നേരം ആലുവ കുഞ്ചാട്ട്കരയിൽ ആയിരുന്നു സംഭവം.

പോലീസുകാർ സഞ്ചരിച്ച കാറും കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കും തമ്മിലിടിച്ചതിനെ തുടർന്ന് യുവാവും പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടന്നാണ് പോലീസ് യുവാവിനെ മർദ്ദിച്ചതെന്നാണ് ആരോപണം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി റിപ്പോർട്ടുണ്ട്. പോലീസുകാർ മഫ്റ്റിയിലായിരുന്നത് മറ്റൊരു കേസന്വേഷണത്തിന്റെ ഭാഗമായാണെന്ന് അധികൃതർ വ്യക്തമാക്കി.

പോലീസിൽ ചെറിയൊരു വിഭാഗം മാത്രം ക്രിമിനലുകളുമായി ബന്ധമുള്ളവരെന്ന് സ്വരാജ് എം എൽ എ അഭിപ്രായപ്പെട്ടു. അതേസമയം, എടത്തല പോലീസ് സ്റ്റേഷനിലേയ്ക്ക് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്‌ടീയ കക്ഷികൾ പ്രതിഷേധ മാർച്ച് നടത്തി.

അതിനിടെ, ക്രിമിനലുകളായ പോലീസുകാരെ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ മറുപടി.

പോലീസില്‍ ചെറിയൊരു വിഭാഗം ക്രമിനല്‍ പശ്ചാത്തലമുള്ളരാണെന്നും നന്നാകാത്ത പോലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല ഭാരവാഹികള്‍ സേനയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. നിലവിലെ പോലീസ് അസോസിയഷന്റെ ഭാഗമായുള്ള ഒരു പോലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പോലീസ് സേനയ്ക്കുള്ളില്‍ ആരോപണ വിധേയരായിട്ടുള്ളവര്‍ ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായിട്ടുള്ളവരല്ലെന്ന് കോടിയേരി സൂചിപ്പിച്ചു.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണത്തില്‍പെട്ടിരിക്കുന്നതെന്നും അതിനാല്‍ ഇതിനകത്തെ കളി വ്യക്തമല്ലേയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി