Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice
in ,

വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന മറുപടി ലഭിച്ചു. സംഭവത്തില്‍ ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷം കേസെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു. നടനും എംപിയുമായ സുരേഷ്ഗോപിക്കും വൈകാതെ നോട്ടീസ് അയയ്ക്കുമെന്നാണ് സൂചന.

അതേസമയം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ നേരത്തെ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കിയിരുന്നു. അഭിനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താനെന്നും അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയിരുന്നു.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപിക്ക് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. പോണ്ടിച്ചേരിയില്‍ തനിക്കു സ്വന്തമായി ഫ്‌ളാറ്റ് ഉണ്ടെന്ന് സുരേഷ് ഗോപി മറുപടി നല്‍കിയിരുന്നു.

കാർ ഡീലർമാരുടെ ഷോറൂമുകളിലെ ജീവനക്കാർ ആഡംബര കാറുകളുടെ വിൽപ്പന ഉറപ്പാക്കാനായി പുതുച്ചേരി രജിസ്ട്രേഷനു പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഒരു കോടി രൂപ വിലയുള്ള കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ 20 ലക്ഷം രൂപ നികുതി നൽകേണ്ടി വരുമ്പോൾ പുതുച്ചേരിയിൽ ഒരു ലക്ഷം രൂപ മതിയാകും. പത്തു വർഷത്തിനിടെ കേരളത്തിൽ വിൽപ്പന നടത്തിയ ഏഴായിരത്തിലേറെ കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Lino Brocka, Retrospectives of films,master filmmaker, 22nd edition ,International Film Festival of Kerala ,Philippine director,K P Kumaran ,India, Catalino "Lino" Ortiz Brocka , Filipino film directo,Filipino filmmakers,Philippine, cinema, Awards, FAMAS Award for Best Director, Sutherland Trophy, Insiang, Fight for us, This is my country, Manila in the Claws of Light,

ഐഎഫ്എഫ്കെയിൽ സംവിധായകൻ ലിനോ ബ്രോക്കയ്ക്ക് ആദരം

clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,

ഇവ വൃത്തിയാക്കാൻ ഒരിക്കലും വൈകരുതേ