Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala
in ,

ആഡംബര കാർ നികുതി കേരളത്തിൽ അടയ്ക്കില്ല: അമല പോൾ

കൊച്ചി: പോണ്ടിച്ചേരിയില്‍ (Puducherry) രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ നികുതി (tax) കേരളത്തിൽ അടയ്ക്കില്ലെന്ന് നടി അമല പോള്‍ (Amala Paul) മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി. നികുതി വെട്ടിപ്പിനായി അമല പോള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി നേരത്തെ ആരോപണമുയർന്നിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ പോണ്ടിച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അമല പോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകചീട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്നും വ്യക്തമായിരുന്നു.

ഇതിനെ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് നടിയ്ക്ക് നോട്ടീസയച്ചു. അഭിനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താനെന്നും കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന്‍ മുഖേനയാണ് അമല മറുപടി നല്‍കിയത്.

ഇത് രണ്ടാം തവണയാണ് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിന് മറുപടി നല്‍കുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസില്‍ അമല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, അമലയുടെ മറുപടി തൃപ്ത‌കരമല്ലെന്നും നടിക്കെതിരായ നടപടികളുമായി മുന്നോട്ട് പോകാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

പോണ്ടിച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും എറണാകുളം ആര്‍ടിഒ അറിയിച്ചു.

നികുതി ആനുകൂല്യങ്ങൾക്കായാണ് ഒന്നര കോടി രൂപ വില മതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാർ അമല പോൾ പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്യത്. പോണ്ടിച്ചേരിയില്‍ ഈ വാഹനത്തിന് ഒന്നേ കാല്‍ ലക്ഷം രൂപയാണ് നികുതിയായി അടയ്‌ക്കേണ്ടത്.

എന്നാൽ കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയിനത്തിൽ നല്‍കേണ്ടി വരും. നടൻ ഫഹദ് ഫാസിലിനെതിരെയും നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെയും വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

വ്യാജരേഖ ചമച്ച്‌ ഭൂമി കയ്യേറി: എം പിയുടെ പട്ടയം റദ്ദാക്കി

Thomas Chandy, AG, legal opinion

തോമസ് ചാണ്ടി വിഷയം; എ.ജിയുടെ നിയമോപദേശം പുറത്ത്