യാത്രയുടെ ഡിജിറ്റൽ  അവകാശം ഇനി ആമസോണിന് 

മമ്മൂട്ടി തെലുഗ്  ചിത്രമായ യാത്രയുടെ ഡിജിറ്റൽ  പകർപ്പാവാകാശം ആമസോൺ പ്രൈം സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ പകർപ്പവകാശം  ആമസോൺ  നേടിയത്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി  വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് യാത്ര. അടുത്ത മാസം ആദ്യവാരത്തിൽ തന്നെ ആമസോൺ പ്രൈമിൽ ചിത്രം എത്തും.

 

രാജ്യത്തുടനീളം ആയിരക്കണക്കിന് തിയേറ്ററുകളിൽ  പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ  മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് യാത്രയിലെ രാജശേഖര റെഡ്‌ഡിയുടെ വേഷം എന്ന് നിരൂപകർ പറയുന്നു. 70  എംഎം എന്റർറ്റെയ്ൻമെന്റ്സിന്റെ ബാനറിൽ  മഹി വി രാഘവാണ് ചിത്രത്തിന്റെ  സംവിധാനം.

ഭൂമിക ചൗള  വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. സുഹാസിനി മണിരത്‌നം, ആശ്രിത വെമുഗന്ദി, ജഗപതി ബാബു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹിന്ദി പകർപ്പവകാശവും മികച്ച തുകയ്ക്കാണ് ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവസാമൂഹ്യ മാധ്യമങ്ങളില്‍ ജനാധിപത്യ വിരുദ്ധചിന്തകൾ പ്രചരിക്കുന്നുവെന്ന് ഡോ.ആസാദ്    

വേനലവധിക്ക് മുൻപ് സ്‌കൂൾ പാഠപുസ്തക വിതരണം ; ഉദ്ഘാടനം എറണാകുളത്ത് നടന്നു