Amazon , launched ,lite,internet browser , emerging browsers, web browser ,Android users ,India , Google Play Store, iOS version,
in , ,

ലൈറ്റ് ഇന്റർനെറ്റ് ബ്രൗസറുമായി ആമസോൺ

ലോകം മുഴുവൻ ഡിജിറ്റലിലേക്ക് പരിണമിക്കപ്പെടുമ്പോൾ ആ മാറ്റത്തിലേക്ക് ഒരുപടി കൂടി മുന്നോട്ട് സഞ്ചരിക്കുകയാണ് ആമസോൺ ( Amazon ). അവശ്യ വസ്തുക്കളെല്ലാം ഉപഭോക്താവിന്റെ അരികിലേക്കെത്തിച്ച് പതിവ് കോർപ്പറേറ്റ് രീതികളിൽ വിപ്ലവകരമായ മാറ്റം സൃഷ്‌ടിച്ച ആമസോൺ ലൈറ്റ് ഇന്റർനെറ്റ് ബ്രൗസർ ലോഞ്ച് ചെയ്തു കൊണ്ട് മറ്റൊരു തുടക്കം കുറിക്കുകയാണ്.

വേഗതയേറിയതും സ്വകാര്യമായതുമായ ഈ ‘ലൈറ്റ് ഇന്റർനെറ്റ് ബ്രൗസർ’ എന്ന അതിന്റെ പേര് കൊണ്ട് കൂടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർനെറ്റിന്റെ ഐ ഒ എസ് വേർഷൻ ഇതുവരെ ലഭ്യമായിട്ടില്ല.

കൂടുതൽ വിവേകപൂർണമായി ലോഞ്ച് ചെയ്ത ഈ ബ്രൗസർ കഴിഞ്ഞ മാർച്ച് മുതലാണ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്റ്റോറേജ്, റാം എന്നിവ കുറവുള്ളതും ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറഞ്ഞതുമായ ഉപകരണങ്ങൾക്ക് വേണ്ടിയാണു ഇത്തരത്തിലൊരു ഉപകരണം സജ്ജമാക്കിയിരിക്കുന്നത്.

പുത്തൻ ഫീച്ചറുകൾ ഉടൻ തന്നെ ഉപഭോക്താക്കൾക്കായി ആമസോൺ അവതരിപ്പിക്കും. 2.4 എം ബി സൈസുള്ള വെബ് ബ്രൗസർ ആൻഡ്രോയിഡ് 5.0 ലോലിപോപ്പുമായി മത്സരിക്കത്തക്ക മികവോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്.

നിലവിൽ 100-നോട് അടുപ്പിച്ച് മാത്രമേ ബ്രൗസറിന്റെ ഡൗൺലോഡുകൾ നടന്നിട്ടുള്ളൂ എന്നതിൽ നിന്നും ഈ ആപ്പിനെക്കുറിച്ച് കൂടുതൽ പേര് അറിഞ്ഞിട്ടില്ലെന്ന വസ്തുത വ്യക്തമാക്കുന്നു. അതിന് പുറമെ സ്മാർട്ഫോണുകളോട് അതിനുള്ള പൊരുത്തക്കേടും എടുത്ത് കാട്ടുന്നു.

സിയോമി റെഡ്മി നോട്ട് 5, ഒപ്പോ എ 83, ഹോണർ 9 ലൈറ്റ് എന്നിങ്ങനെയുള്ള തിരഞ്ഞെടുത്ത സ്മാർട്ഫോൺ മോഡലുകളോട് മത്സരിക്കത്തക്ക വിധത്തിലാണ് ഇവ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ലൈറ്റ് ആണെന്നതിനു പുറമെ സ്വകാര്യതയാണ് ഈ വെബ് ബ്രൗസറിന്റെ ആകർഷകമായ മറ്റൊരു സവിശേഷത. മറ്റ് ബ്രൗസറുകളെപ്പോലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഈ ആപ്പ് അനുമതി ആവശ്യപ്പെടുന്നില്ലെന്നും ആമസോൺ വ്യക്തമാക്കുന്നു.

സ്വകാര്യ ടാബുകളിൽ ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങളിൽ പോലും ഡാറ്റ ആ ഉപകരണത്തിൽ സൂക്ഷിക്കപ്പെടുന്നില്ലെന്നും ആയതിനാൽ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും ആമസോൺ അധികൃതർ വ്യക്തമാക്കുന്നു.

സമാന രീതിയിൽ ഗൂഗിൾ ക്രോം, സഫാരി, മൊസില്ല ഫയർ ഫോക്സ് എന്നിങ്ങനെയുള്ള ബ്രൗസറുകളെല്ലാം സ്വകാര്യ ബ്രൗസിംഗ് സേവനം പ്രദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ആമസോണിന്റെ ആദ്യ ലൈറ്റ് ഉത്പന്നമാണ് ‘ഇന്റർനെറ്റ്’. ഇതിനോടൊപ്പം തന്നെയാണ് ആമസോൺ കിൻഡിൽ ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.

പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള കിൻഡിൽ ലൈറ്റ് വേർഷൻ വ്യക്തിഗത ശുപാർശകളും വ്യത്യസ്ത ഉപകരണങ്ങളിൽ ഇ ബുക്ക് സമന്വയിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും അവ ലഭ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Saudi Arabia , first cinema, show, Black Panther,  Riyadh, cinemas opening, curtain up, May, ban, 

സൗദിയിലെ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍

Kathua , Ramanunni ,shayana pradakshinam , prostration ,Vishva Hindu Parishad novelist, temple,  Kadalayi Sree Krrshna temple ,Chirakkal,Kerala Samskritha Sangham ,KSS,organised , programme.  Malayali writer,  kozhikode , emergency , Kathua, Kanthapuram,  police ,declared,Kanthapuram A.P.Aboobacker Musliar , arrest, 

കോഴിക്കോട് നിരോധനാജ്ഞ; കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം