അത്യാസന്ന നിലയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നതായി പരാതി

ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 

തിരുവനന്തപുരം: അത്യാസന്നനിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആംബുലന്‍സ് ( ambulance ) ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിന് മുന്നിലാണ് രോഗിയോ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്ന് കളഞ്ഞത്.

കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്  ഗുരുതരമായ രോഗിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് സ്വകാര്യ ആമ്പുലന്‍സായ എസ് കെ എസ് എസ് എഫിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് ആയക്കുകയായിരുന്നു. രോഗിയുടെ കൂടെ ഒരാളുമായാണ് ഇവര്‍ മെഡിക്കല്‍ കോളേജിലെത്തിയത്.

മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ ഇറക്കിയ ശേഷം കൂടെ വന്നയാളോട് ഒ. പി ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ ആംബുലന്‍സ് ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെയോ ജീവനക്കാരെയോ കാണിക്കാതെ രോഗിയെ മെഡിക്കല്‍ ഐസിയുവിന് മുന്നില്‍ കിടത്തിയിട്ട് കടന്നു കളയുകയായിരുന്നു.

ഇക്കാര്യങ്ങളൊന്നും ആശുപത്രി ജീവനക്കാര്‍ അറിഞ്ഞിരുന്നുന്നില്ല. ഐസിയുവിന് മുന്നില്‍ കുറേ നേരമായി ആരുമില്ലാതെ രോഗി കിടക്കുന്നതു കണ്ട ജീവനക്കാര്‍ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

രോഗിയുടെ കൈവശം ചികിത്സാ വിവരങ്ങളോ റഫറന്‍സ് ലെറ്ററോ, ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ ബന്ധുവിനെ കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് രോഗിയെ ഐസിയുവിന് മുന്നില്‍ ഉപേക്ഷിച്ച് പോയ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നല്‍കി. രോഗി ഇപ്പോൾ മെഡിക്കൽ ഐ.സി.യു.വിൽ.ചികിത്സയിലാണ്.

അതേസമയം, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് വരുമ്പോൾ മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ വെന്റിലേറ്റർ ഒഴിവ് ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം കൊണ്ടു വരണമെന്ന് സൂപ്രണ്ട് അഭ്യർത്ഥിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

responsible tourism, Kerala, minister, Kadakampally 

ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സന്‍മാരുടെ പരിശീലന പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു

Garmin ,smartwatches,Fenix 5S Plus, Fenix 5 Plus , Fenix 5X Plus, impressive features ,music player,Bluetooth operated speakers , Deezer

നൂതന സവിശേഷതകളുമായി ഫെനിക്സിന്റെ മൂന്ന് പുതിയ സ്മാർട്ട് വാച്ചുകൾ