Ameer Ul Islam, law student, death sentence,Perumbavoor, guilty, murder case,
in ,

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് (Ameer Ul Islam) വധശിക്ഷ (death sentence) വിധിച്ചു. കൂടാതെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

എറണാകുളം പ്രിൻസിൽ സെഷൻസ് ജഡ്ജി എൻ അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടിൽ അതിക്രമിച്ചു കടക്കുക) എന്നീ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

കേസിൽ അമീറുൽ ഇസ് ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2016 ഏപ്രിൽ 28-ന് വൈകുന്നേരം കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് യുവതി അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇന്നലെ ശിക്ഷ വിധിക്കുമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ഇന്നലെ ഉച്ച വരെ നീണ്ടതിനാൽ ശിക്ഷ വ്യാഴാഴ്ച്ച വിധിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

നിർഭയ കേസിന് സമാനമായ സംഭവമാണ് നടന്നതെന്നും അതിനാൽ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാൽ പോലീസ് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കരുതെന്ന് പ്രതിഭാഗം അഭിഭാക്ഷകനായ ആളൂർ വാദിച്ചിരുന്നു. കൂടാതെ പെരുമ്പാവൂർ വധക്കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതി അമീറുളിന് ആസാമി ഭാഷ മാത്രമേ മനസിലാകൂ എന്നും പോലീസ് ഉന്നയിച്ച പല ചോദ്യങ്ങളും പ്രതിക്ക് മനസിലായിട്ടില്ലെന്നും പ്രതിഭാഗം വക്കീൽ അറിയിച്ചിരുന്നു. കൂടാതെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല നടന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

എന്നാല്‍ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. താൻ കുറ്റം ചെയ്തിട്ടില്ലെന്നും മാതാപിതാക്കളെ കാണണമെന്നും പ്രതി കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,

ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

iffk-meet-the-directors-rayhana-dileesh-pothan

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമെന്ന് റെയ്ഹാന