in ,

അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും

കൊച്ചി: പെരുമ്പാവൂരിലെ (Perumbavoor) നിയമവിദ്യാർത്ഥിനിയായിരുന്ന (law student) യുവതിയെ കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ (Ameerul Islam) ശിക്ഷ കോടതി വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്ന് പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ഉച്ച വരെ നീണ്ടു. വാദം കേട്ട കോടതി ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.

ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നിർഭയ കേസിന് സമാനമായ സംഭവമാണ് നടന്നതെന്നും അതിനാൽ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാൽ പോലീസ് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കരുതെന്ന് പ്രതിഭാഗം അഭിഭാക്ഷകനായ ആളൂർ വാദിച്ചു. കൂടാതെ പെരുമ്പാവൂർ വധക്കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതി അമീറുളിന് ആസാമി ഭാഷ മാത്രമേ മനസിലാകൂ എന്നും പോലീസ് ഉന്നയിച്ച പല ചോദ്യങ്ങളും പ്രതിക്ക് മനസിലായിട്ടില്ലെന്നും പ്രതിഭാഗം വക്കീൽ അറിയിച്ചു. കൂടാതെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല നടന്നതെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. പ്രതിഭാഗത്തിന്‍റെ ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശിക്ഷ വിധിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കാമെന്നും കോടതി അറിയിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും മാതാപിതാക്കളെ കാണണമെന്നും പ്രതി കോടതിയിൽ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.

ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

iffk ,Surabhi Lakshmi ,delegate pass, Beena Paul Artistic Director Bina Paul ,gave,  IFFK pass ,actress Surabhi , Kerala State Chalachitra Academy Vice Chair Person ,Alexander Sokurov , Conversation ,International Film Festival of Kerala, KP Kumaran

പരിഭവം മാറി; സുരഭി ചലച്ചിത്രമേളക്കെത്തി