Movie prime

ലോക്ക്ഡൗൺ ബോറടി മറികടക്കാൻ കുട്ടികൾക്കായി സൗജന്യ വീഡിയോകൾ നൽകി ആമസോൺ പ്രൈം

സ്കൂളും ഇല്ല ഇപ്പോൾ വീട്ടിൽ ലോക്കുമായി. പുറത്ത് പോയി കളിക്കാൻ ഒരു നിർവഹവുമില്ല. കുട്ടികളെയാണ് ഈ ലോക്ക്ഡൗണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കുട്ടികളുടെ ബോറടി മാറ്റുവാനായി ആമസോൺ പ്രൈം ഫ്രീ വീഡിയോകളും തെരഞ്ഞെടുത്ത സിനിമകളും ലഭ്യമാക്കിയിട്ടുണ്ട്. ആമസോൺ ഒറിജിനൽ കിഡ്സ് ആൻഡ് ഫാമിലി ഷോ, കുടുംബ ചലച്ചിത്രങ്ങൾ, നിരവധി ടിവി ഷോകൾ എന്നിവയാണ് ആമസോൺ നൽകുന്നത്. പെപ്പ പിഗ്, അഡ്വെഞ്ചേഴ്സ് ഓഫ് തെന്നലി രാമൻ, ബാഹുബലി, ചോട്ടാ ഭീം തുടങ്ങിയ കാർട്ടൂൺ സീരീസുകളും ലഭ്യമാകും. ഇറോസ് More
 
ലോക്ക്ഡൗൺ ബോറടി മറികടക്കാൻ കുട്ടികൾക്കായി സൗജന്യ വീഡിയോകൾ നൽകി ആമസോൺ പ്രൈം

സ്‌കൂളും ഇല്ല ഇപ്പോൾ വീട്ടിൽ ലോക്കുമായി. പുറത്ത് പോയി കളിക്കാൻ ഒരു നിർവഹവുമില്ല. കുട്ടികളെയാണ് ഈ ലോക്ക്ഡൗണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കുട്ടികളുടെ ബോറടി മാറ്റുവാനായി ആമസോൺ പ്രൈം ഫ്രീ വീഡിയോകളും തെരഞ്ഞെടുത്ത സിനിമകളും ലഭ്യമാക്കിയിട്ടുണ്ട്.

ആമസോൺ ഒറിജിനൽ കിഡ്സ്‌ ആൻഡ് ഫാമിലി ഷോ, കുടുംബ ചലച്ചിത്രങ്ങൾ, നിരവധി ടിവി ഷോകൾ എന്നിവയാണ് ആമസോൺ നൽകുന്നത്. പെപ്പ പിഗ്, അഡ്‌വെഞ്ചേഴ്‌സ് ഓഫ് തെന്നലി രാമൻ, ബാഹുബലി, ചോട്ടാ ഭീം തുടങ്ങിയ കാർട്ടൂൺ സീരീസുകളും ലഭ്യമാകും. ഇറോസ് നൗവും കഴിഞ്ഞയാഴ്ച കുട്ടികൾക്കായി 2 മാസം സൗജന്യമായി നൽകിയിരുന്നു.

ഇതിനിടയിൽ ഓൺലൈൻ സ്ട്രീമിങ് ആപ്പുകളുടെ വേഗത കുറയ്ക്കണമെന്ന് ടെലികോം കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ യൂസേഴ്‌സും വീട്ടിലായതോടെ കൂടുതല്‍ പേരും വീഡിയോ സ്റ്റ്രീമിങ് ഡൗണ്‍ലോഡിങ് തുടങ്ങിയവയിലാണ് സമയം ചിലവഴിക്കുന്നത്. അത് കൊണ്ട് തന്നെ ഈ പ്ലാറ്റ്‌ഫോമുകളുടെ ഫൂള്‍ HD സ്ട്രീമിങ് SDയിലേക്ക് മാറ്റണം എന്നാണ് ടെലിക്കോം കമ്പനികള്‍ അവശ്യപ്പെടുന്നത്. ബാന്റ് വിഡ്ത്തുകളിലെ സമ്മർദം കൂട്ടാവുന്ന ഇത്തരം പ്ലാറ്റ്ഫോമുകളും മറ്റു പരസ്യങ്ങളും പോപ് അപ്പുകളും ഇതില്‍ ഉള്ളപ്പെടുത്തി നിയന്ത്രിക്കണെന്നും ടെലിക്കോം കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.za