amit shah
in ,

നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി

അഹമ്മദാബാദ്: 2002-ൽ ഗുജറാത്തിൽ നടന്ന നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷിയായി ഹാജരാകാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് (amit shah) കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18-ന് അമിത് ഷാ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

97 പേർ കൊല ചെയ്യപ്പെട്ട നരോദപാട്യ കൂട്ടക്കൊലയിലെ മുഖ്യപ്രതിയും മുൻ മന്ത്രിയുമായ മായ കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നിർദ്ദേശം. ഇന്ന് കേസ് പരിഗണിച്ച കോടതി അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോദ്നാനിയുടെ അഭിഭാഷകന് കൈമാറി.

അമിത് ഷായുടെ അഹമ്മദാബാദിലെ വിലാസത്തില്‍ ഉത്തരവ് അയക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ 28 വര്‍ഷം തടവിന് മായ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ മായയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്ഥിരജാമ്യം നല്‍കിയിരുന്നു.

97 പേർ കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊല നടക്കുബോൾ താൻ നിയമസഭയിലായിരുന്നു എന്നാണ് മായയുടെ വാദം. ഇതിന് തെളിവായി
അന്ന് എം.എല്‍.എ. ആയിരുന്ന അമിത്ഷാ കോടതിയിൽ ഹാജരായി മൊഴി നൽകുമെന്നാണ് മായയുടെ അവകാശവാദം.

ഇതിനായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ തനിക്ക് അനുകൂലമായി സാക്ഷി പറയുവാൻ അമിത്ഷായെ കോടതിയിൽ എത്തിക്കുവാനാണ് മായയുടെ ശ്രമം. ഇക്കാര്യത്തിനായി മായയുടെ അഭിഭാഷകൻ പല തവണ അമിത് ഷായുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഇക്കാര്യത്തെ പറ്റി പരാതിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

aiadmk, sasikala, jayalalitha,

ശശികല പുറത്ത്; ജയലളിത സ്ഥിരം ജനറൽ സെക്രട്ടറി

Fr. Tom Uzhunnalil

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു