Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 
in , ,

അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക്

വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്.

പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച ചെയ്യാമെന്ന് ഇപ്പോഴിതാ ‘അമ്മ’ തീരുമാനിച്ചതായി വാർത്തകൾ പുറത്തു വന്നു.

ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ‘അമ്മ’ ഈ തീരുമാനം കൈക്കൊണ്ടത്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ആക്രമണം അതിജീവിച്ച നടി ഉൾപ്പെടെ നാല് നടിമാർ രാജി വച്ചിരുന്നു.

തുടർന്ന് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രേവതി, പത്മപ്രിയ എന്നിവർ അമ്മയ്ക്ക് തുറന്ന കത്തയച്ചിരുന്നു. പ്രശ്‌നം വൻ വിവാദമായപ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചനയുമായി ഇടവേള ബാബു രംഗത്തെത്തിയത് പ്രശ്നത്തിന് അയവ് വരുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

ചലച്ചിത്ര മേഖലയിൽ വനിതകൾ അനുഭവിക്കുന്ന വിവേചനകൾക്ക് നടക്കാനിരിക്കുന്ന ചർച്ചകൾ വൻ മാറ്റം സൃഷ്‌ടിക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ശുചിമുറി സൗകര്യമോ വസ്ത്രം മാറുവാനുള്ള സൗകര്യം പോലുമോ ചിത്രീകരണ വേളകളിൽ നടിമാർക്ക് ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.

കൂടാതെ ‘കാസ്റ്റിങ് കൗച്ച്’ എന്ന ദുഷ്പ്രവണതയും ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ഒരു വർഷം മുൻപ് നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുള്ള കേസിന്റെ നടപടികൾ തുടരുന്നതിടെയാണ് വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി രൂപീകൃതമായത്.

തുടർന്ന് വനിതകളെ പ്രതികൂലമായി ബാധിക്കുന്ന ചില വിഷയങ്ങളിൽ അയഞ്ഞ പ്രതികരണവുമായി രംഗത്തെത്തിയ ഡബ്ലിയു സി സി അടുത്തിടെ നിലപാടുകൾ കടുപ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനമായാണ് ഇപ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ‘അമ്മ’ രംഗത്തെത്തിയത്.

അതിനിടെ ‘അമ്മ’യുടെ നേതൃത്വ നിരയിൽ വനിതകൾക്ക് പ്രതിനിധ്യമില്ലെന്ന പരാതിയും സജീവമായിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒരു കൂട്ടം നോമിനികളെ ആരോ മുൻകൂട്ടി തിരഞ്ഞെടുത്തുവെന്നും തങ്ങൾ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്തിരിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി വിമെൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ പത്മപ്രിയയും പാർവതിയും രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് പാർവതിയും പത്മപ്രിയയും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നടിമാർ രാജി സമർപ്പിച്ചതും ഡബ്ലിയു സി സി നിലപാട് കടുപ്പിച്ചതും മാറ്റത്തിന്റെ കാറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വരുംകാല തലമുറയ്ക്ക് ആത്മാഭിമാനത്തോടെ തൊഴിലിടങ്ങളിൽ പണിയെടുക്കാൻ ആരോഗ്യകരമായ ചർച്ചകൾ നടക്കട്ടെ എന്നു തന്നെയാണ് വനിതകൾ ഉൾപ്പെടുന്ന സമൂഹം ആഗ്രഹിക്കുന്നത്.

കുഞ്ഞാടുകളെ തെളിക്കേണ്ട അച്ചന്മാർക്കിതെന്തു പറ്റി?

കുമ്പസാര രഹസ്യത്തിന്റെ പേരിൽ വീട്ടമ്മയെ വൈദികർ വർഷങ്ങളായി പീഡിപ്പിക്കുക, ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി കന്യാസ്ത്രീ രംഗത്തെത്തുക ഇവ്വിധം ആരോപണങ്ങൾ ഉയരവെ വിശ്വാസികളും സഭാ നേതൃത്വവും ആകെ പരുങ്ങലിലാണ്. ആരെ വിശ്വാസിക്കണം ആരെ അവിശ്വസിക്കണമെന്ന പ്രശ്നം ഇരുകൂട്ടരിലും അലയടിക്കുന്നു.

ചില വൈദികന്മാർക്കെതിരെ ഉയരുന്ന ലൈംഗികാരോപങ്ങൾക്കെതിരെ സഭാ വിശ്വാസികൾ പോലും ശക്തമായി പ്രതികരിച്ചതോടെ നിയമനടപടികൾ കൂടുതൽ കടുക്കുകയാണ്. ആരോപണ വിധേയരായ ഓർത്തഡോക്സ് സഭാ വൈദികർക്കെതിരെ ഇന്ന് കേസെടുത്തു.

Orthodox Sabha , sexual abuse, confession, complaint, inquiry commission, priests, blackmail , wife, husband, 

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാല് വൈദികർക്കെതിരെ ബലാത്സംഗത്തിനാണ് കേസെടുത്തത്. വീട്ടമ്മയുടെ ഭര്‍ത്താവായ മല്ലപ്പള്ളി സ്വദേശി സഭയ്ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണത്തിലും നിയമനടപടികൾ പുരോഗമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

സഭയില്‍ വന്‍ വിവാദത്തിന് തിരി കൊളുത്തിയ സീറോ മലബാര്‍ സഭ ഭൂമി ഇടപാട് വിവാദവും വൈദികരുടെ പരസ്യ പ്രതിഷേധവും ആദായ നികുതി റെയ്ഡും അടക്കമുള്ള കാര്യങ്ങൾ സഭയെ പ്രതിസന്ധിയിലാക്കുന്ന സമയത്താണ് വൈദികർക്കെതിരെയുള്ള പുതിയ കേസുകൾ ഉയർന്നു വന്നിരിക്കുന്നത്.

ജലന്ധര്‍ രൂപതയില്‍ ഏറെകാലമായി പുകയുന്ന ആഭ്യന്തര കലാപത്തിന്റെ അവസാനത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്ന് സഭയ്ക്കുള്ളില്‍ ചില വൈദികർ സാക്ഷ്യപ്പെടുത്തുന്നു. വൈദികരും ബിഷപ്പും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായും ഇതിന്റെ പകയാണ് ഇപ്പോള്‍ കേസിന്റെ രൂപത്തില്‍ പുറത്തുവന്നിരിക്കുന്നതെന്നും ഒരു കൂട്ടർ വാദിക്കുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇവർ ഒരു വിഭാഗം വൈദികര്‍ക്കൊപ്പം ചേര്‍ന്ന് ബിഷപ്പിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.

അതിനിടെ മറ്റൊരു യുവതി പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ സന്യാസ സഭാ നേതൃത്വത്തിന് പരാതി നല്‍കി. അവരുടെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് കന്യാസ്ത്രീക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

എന്നാൽ അന്വേഷണ കമ്മീഷന് മുമ്പാകെ ബിഷപ്പിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് കന്യാസ്ത്രീ ഉന്നയിക്കുന്നത്. തങ്ങളുടെ സന്യാസിനി സമൂഹത്തെ തകര്‍ക്കാന്‍ ബിഷപ്പ് ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകളെ ഉപയോഗിച്ച് സാമ്പത്തി ഇടപാടുകള്‍ നടത്തിയെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്.

ഇതിന് പുറമേ സ്‌കൂളുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നടത്തിപ്പിലെ വരുമാനത്തില്‍ ബിഷപ്പ് ഇടപെട്ടെന്നും ആരോപണമുണ്ടായിരുന്നു. ജനറല്‍ തിരഞ്ഞെടുപ്പില്‍ ബിഷപ്പിന് താല്‍പര്യമുള്ള കന്യാസ്ത്രീക്ക് വോട്ട് ചെയ്യാത്തതിന്‍രെ പേരില്‍ പല തരത്തിലുള്ള പീഡനങ്ങളും അവഗണനകളും നേരിട്ടിരുന്നു എന്നും കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു.

ബിഷപ്പ് സഭയിലെ പല കന്യാസ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് മേലധികാരികള്‍ക്ക് പോലും അറിയാമെന്നും ഇവര്‍ പറയുന്നു. പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ പല കുടുംബങ്ങള്‍ക്കും പണം നല്‍കി ഒതുക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.

രൂപതയ്ക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കടക്കം കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം വഷളാവുന്നുവെന്ന് കണ്ടതോടെയാണ് ബിഷപ്പ് കോട്ടയം പോലീസിന് പരാതി നല്‍കിയത്. ഇത് ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കന്യാസ്ത്രീയും പരാതി നല്‍കുകയായിരുന്നു.

അതേസമയം ബിഷപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കി. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ വിശ്വാസമുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങൾ പറയുന്നു.

Abhaya case, Poothrikkayil , acquitted , CBI Court, Fr Thomas M Kottoor ,Sister Sefi ,Fr Jose Poothrikkayil case , murder, sister Abhaya , CBI, investigation, Abhaya case,crime branch, former SP, michel, special court, Central Bureau of Investigation ,CBI,substantiate ,case,former SP ,Crime Branch, K.T. Michael, destroyed ,evidence ,sensational case,Sister Abhaya case,CBI special court ,judge,heard , case, Abhaya , case, CBI, CBI court, jomon puthenpurackal, Abhaya murder case, water , well, St Pius X Convent , Kottayam , 27 March 1992, Investigation , death , murder ,investigation ,Kerala, local police,Sister Abhaya case, Judge

സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസിൽ ആലഞ്ചേരിക്കെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് വത്തിക്കാൻ നേരിട്ട് ഇടപെട്ടിരുന്നു. അങ്കമാലി അതിരൂപത ഭൂമി ഇടപാട്‌ വിവാദമായപ്പോൾ വൈദികര്‍ പുതിയ സംഘടന രൂപവത്ക്കരിച്ചിരുന്നു.

വിദേശ യുവതിയെ പീഡിപ്പിച്ച കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ഒരു വൈദികനെ പാലാ രൂപത പുറത്താക്കിയിരുന്നു. നേരത്തെ അഭയ കേസിൽ കന്യാസ്ത്രീ ഉൾപ്പെടെ വൈദികരും പ്രതികളായപ്പോൾ വിശ്വാസ സമൂഹം കുറ്റക്കാർക്കെതിരെ അണിനിരന്നിരുന്നു.

കാൽ നൂറ്റാണ്ട് സിസ്റ്റർ അഭയ കൊലക്കേസിന്റെ നിയമ നടപടികൾ ഇപ്പോഴും തുടരവെയാണ് വീണ്ടും മറ്റ് വിവാദങ്ങൾ കൂടി അലയടിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിൽ ശക്തമായ സ്വാധീനമുള്ള സഭാ നേതൃത്വവും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസികൾ ഉൾപ്പെടുന്ന സമൂഹം ആഗ്രഹിക്കുന്നത്.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

weekly-cartoon-hakus-manasa-vacha

പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു

GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി