AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 
in , , ,

താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനും മന്ത്രിമാരും

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ ( AMMA ) വനിതാ കമ്മീഷനും മന്ത്രിമാരും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ‘അമ്മ’ ഒന്നും ചെയ്തില്ലെന്ന് വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി.

പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് സംഘടനാ തിരിച്ചെടുത്തതെന്നും കമ്മീഷൻ അധ്യക്ഷ ജോസഫൈൻ വ്യക്തമാക്കി. മോഹൻ ലാലിനെ പോലുള്ള വ്യക്തിയിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അവർ സൂചിപ്പിച്ചു.

‘അമ്മ’യിൽ അംഗങ്ങളായ ഇടത് ജനപ്രതിനിധികൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ വിമർശനമുന്നയിച്ചു. അവർ അവധാനതയോടെ കാര്യങ്ങളെ കാണേണ്ടിയിരുന്നെന്ന് കമ്മീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു.

എം പിയും എം എൽ എ മാരും നിലപാട് അറിയിക്കേണ്ടിയിരുന്നു എന്നും ജോസഫൈൻ അഭിപ്രായപ്പെട്ടു.

അതേസമയം, ദിലീപിനെതിരെയായ് പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടനയായ ‘അമ്മ’ അറിയിച്ചു.

തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ലെന്നും തിരിച്ചെടുത്തതിന് രേഖയില്ലെന്നും നടൻ ദിലീപ് സുഹൃത്തുക്കളോട് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

ആക്രമണത്തിന് വിധേയയായ നടിയ്ക്ക് താൻ അവസരങ്ങൾ നിഷേധിച്ചിട്ടില്ലെന്നും ദിലീപ് പ്രതികരിച്ചു. പരസ്യ പ്രസ്താവനയ്ക്ക് വിലക്കുള്ളതിനാലാണ് ദിലീപ് ഇക്കാര്യങ്ങൾ സുഹൃത്തുക്കളോട് പറഞ്ഞത്.

അതേസമയം, മന്ത്രിമാരും ‘അമ്മ’യുടെ നിലപാടിനെതിരെ പ്രതികരിച്ചു. പണമുള്ളതു കൊണ്ട് സ്വാധീനം ഉപയോഗിക്കരുതെന്ന് മന്ത്രി ജി സുധാകരൻ വിമർശിച്ചു. നടൻ ദിലീപ് ധിക്കാരിയാണെന്നും ജി സുധാകരൻ ആരോപിച്ചു.

എന്നാല്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി മോഹന്‍ലാല്‍ ഒറ്റക്ക് ചെയ്തതല്ലെന്നും അമ്മയുടെ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവര്‍ത്തിച്ചിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്കാരത്തിന് ചേരാത്ത നടപടിയാണ് അവിടെ നടക്കുന്നതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ പുരുഷാധിപത്യ വാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് വിമർശിച്ചു.

വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താര സംഘടനയോട് വനിതാ കൂട്ടായ്മ ഉന്നയിച്ചിട്ടുള്ളതെന്നും ഇവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവര്‍ക്കുണ്ടെന്നും ഐസക് ഫേസ്ബുക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നടനെതിരെയുള്ളത് ഗുരുതര കുറ്റമാണെന്നും സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണക്കുന്നതും അതിക്രമത്തെ അതിജീവിച്ച നടിയെ തുടര്‍ച്ചയായി അവഹേളിക്കുകയും ചെയ്യുന്നത് ഈ സമൂഹം കണ്ടു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് താരങ്ങളുടെ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ വിവേചനത്തിനെതിരെയും തുല്യനീതിയ്ക്കു വേണ്ടിയും വലിയ പോരാട്ടങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവര്‍ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നവരാണെന്ന ആരോപണമുയരുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

സിനിമാസ്വാദകരും താരങ്ങളുടെ ആരാധകരുമായ വലിയൊരു സമൂഹത്തിനു തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികള്‍ക്കെതിരെ താരസംഘടനയില്‍ നിന്നുള്ള രാജിയിലൂടെ പ്രതികരിച്ചവര്‍ക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

തുല്യനീതിയ്ക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങളെന്നും ജനാധിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Onam Varaghosham, 2018 , committee, minister, 

ഓണം വാരാഘോഷം 2018: സംഘാടക സമിതി രൂപീകരിച്ചു

Orthodox Sabha , sexual abuse, confession, complaint, inquiry commission, priests, blackmail , wife, husband, 

വൈദികരുടെ ലൈംഗികാതിക്രമം; നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഒാര്‍ത്തഡോക്സ് സഭ