AMMA, Lal, Mukesh, media freedom,journalists,  Gauri, 
in , ,

അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക.

കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്.

അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കോലം കത്തിച്ചത് എന്തിനാണെന്ന് പൊതുജനങ്ങൾക്ക് സ്വാഭാവികമായും സംശയമുയർന്നു.

‘അമ്മ’ എന്ന സംഘടനയുടെ ഇരട്ടത്താപ്പിനോടുള്ള പ്രതിഷേധം സൂചിപ്പിക്കാൻ പ്രതീകാത്മകമായാണോ പ്രതിഷേധക്കാർ മോഹൻ ലാലിൻറെ കോലം തന്നെ കത്തിക്കാനായി തിരഞ്ഞെടുത്തത് എന്നാണ് ചിലരുടെയെങ്കിലും സംശയം. എന്നാൽ ലാലിൻറെ കോലം മാത്രം കത്തിച്ചാൽ മതിയോ എന്നാണ് മറ്റ് ചില സംശയ രോഗികളുടെ സംശയം.

‘അമ്മ’യുടെ തലപ്പത്തിരിക്കുന്ന ലാൽ ഏകാധിപത്യ രീതിയിൽ എടുത്ത തീരുമാനത്തെ തുടർന്നാണോ ദിലീപിനെ ‘അമ്മ തിരിച്ചെടുത്തത് എന്നാണ് ഒന്നാമത്തെ ചോദ്യം. ‘അമ്മയിലെ അംഗങ്ങൾ കൂട്ടായി കൈക്കൊണ്ട തീരുമാനത്തിന്റെ പേരിൽ പ്രസിഡന്റായ ലാൽ മാത്രമാണോ കുറ്റവാളി?

ജനാധിപത്യ രീതിയിൽ പ്രവർത്തിക്കേണ്ട ഈ സംഘടനയിൽ ഇടത് എം പി ഇന്നസെന്റ്, ബിജെപി എം പി സുരേഷ് ഗോപി, ഇടതന്മാരായ മുകേഷ് എം എൽ എ, ഗണേഷ് കുമാർ എംഎൽഎ എന്നിവർക്കും ദിലീപിനെ തിരിച്ചെടുക്കുവാനുള്ള തീരുമാനത്തിൽ പങ്കുണ്ടായിരുന്നില്ലേ? നേരത്തെ ആവേശപൂർവ്വം ഇവർ നടത്തിയ പത്രസമ്മേളനം ഓർമ്മയിൽ സൂക്ഷിക്കുന്നവർ ന്യായമായും ഇങ്ങനെ സംശയിക്കും.

എന്നാലിപ്പോൾ ദിലീപിനെ തിരിച്ചെടുത്തത് വൻ വിവാദമായപ്പോൾ അതിന്റെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കുവാനോ അതിന് വ്യക്തമായ ഒരു മറുപടി നല്കുവാനോ ആ ജനപ്രതിനിധികൾ ആദ്യം തന്നെ തയ്യാറായില്ല എന്നതും അക്ഷന്തവ്യമായ തെറ്റ് തന്നെയല്ലേ?

ആക്രമണത്തെ അതിജീവിച്ച നടി ഉൾപ്പെടെ നാല് നടിമാർ ‘അമ്മ’യിൽ നിന്ന് രാജി വച്ചതിനെ തുടർന്ന് എം എൽ എ ആയ മുകേഷിനോട് വിഷയത്തെ പറ്റി ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ആ വിഷയം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും പാർട്ടിയോട് വിശദീകരിച്ചു കൊള്ളാം എന്നുമായിരുന്നില്ലേ?

fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe

ഒരു ജനപ്രതിനിധിയ്ക്ക് പാർട്ടിയോട് മാത്രമേ വിശദീകരണം നൽകേണ്ട ബാധ്യതയുള്ളൂ എന്ന ചിന്ത തെറ്റു തന്നെയല്ലേ? ജനങ്ങളുടെ ചോദ്യ വക്താക്കളായി മാധ്യമങ്ങളെ നിയോഗിച്ചിരിക്കെ ജനങ്ങൾ അറിയേണ്ടതും അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ അവരിലെത്തിക്കുന്നത് മാധ്യമങ്ങളാണെന്ന് ചില ജനപ്രതിനിധികൾ പലപ്പോഴും മറക്കുന്നുവോ?

വിവാദ വിഷയത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ മറുപടി പറയേണ്ട മുകേഷ് അതിൽ നിന്ന് ഒഴിഞ്ഞു മാറുവാനായി പറഞ്ഞത് താൻ വേണമെങ്കിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി’യെ പറ്റി പറയാം എന്നായിരുന്നു.

മാധ്യമങ്ങൾ ആരായുന്ന എല്ലാ വിഷയത്തെ പറ്റിയും ജനപ്രതിനിധികൾ എല്ലായ്‌പ്പോഴും പ്രതികരിക്കണമെന്ന് നിയമമൊന്നുമില്ല. നിയമ പ്രകാരമുള്ള കാര്യങ്ങൾ പോലും അട്ടിമറിക്കപ്പെടുന്ന ഇക്കാലത്ത് പക്ഷേ ചില സാമാന്യ മര്യാദകളെങ്കിലും ജനങ്ങളുടെ ‘പ്രതി’ ‘നിധികൾ’ പാലിച്ചാൽ കൊള്ളാമെന്ന് പലപ്പോഴും ‘കഴുത’കളെന്ന അധിക്ഷേപം കേൾക്കേണ്ടി വരുന്ന പാവം പൊതുജനം ആഗ്രഹിച്ചാൽ തെറ്റുണ്ടോ?

ഒരു പ്രമാദമായ വിഷയത്തിൽ ചോദ്യങ്ങൾ ഉയരുമ്പോൾ അതിന് തല്ക്കാലം പ്രതികരിക്കുന്നില്ല എന്നോ വിഷയത്തെ പറ്റി കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നോ സാമാന്യ മര്യാദയോടെ പ്രതികരിക്കുന്നതാകില്ലേ ഏതൊരു ജനപ്രതിനിധിയ്‌ക്കും അവലംബിക്കാവുന്ന അഭികാമ്യമായ രീതി.

എന്നാൽ പലപ്പോഴും കണ്ടു വരുന്നതോ ഇതിന് ഘടക വിരുദ്ധമായ കാര്യങ്ങളും. ‘കടക്കൂ പുറത്ത്’ എന്ന് ഒരു സംസ്ഥാനത്തലവൻ അട്ടഹസിക്കുമ്പോൾ മാധ്യങ്ങൾക്ക് മുഖം നൽകാതെ മറഞ്ഞു നടക്കുന്നു ഒരു രാജ്യത്തലവൻ.

Donald Trump, travel ban, US ,appeals, court , suspension, San Francisco, US federal,  Thursday ,unanimously,temporary suspension,President Donald Trump,order, seven Muslim-majority countries,  US Circuit Court of Appeals, Trump's order, Washington, Minnesota,US Supreme Court ,case,

ഇനി അന്താരാഷ്ട്ര തലത്തിൽ ചിന്തിച്ചാലോ മാധ്യമങ്ങളുമായി നിരന്തരം കലഹിക്കുന്ന മറ്റൊരു പ്രമുഖ രാഷ്ട്രത്തലവനെയും ഇക്കാലത്ത് കാണാനാകും. അതെ, സംശയം ലവലേശം വേണ്ട. അത് അന്തരാഷ്ട്ര പോലീസ് കളിക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപ് തന്നെയാണ്. വ്യാജവാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് അതിയാൻ മാധ്യമങ്ങളോട് കുതിര കേറുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 260-ലേറെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാണ്​ ഈ തൊ​ഴി​ൽ ചെ​യ്​​ത​തിന്റെ പേ​രി​ൽ മാത്രം ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാസം കാ​ബൂ​ളി​ൽ ന​ട​ന്ന സ്​​ഫോ​ട​ന​ത്തി​ൽ ഒ​മ്പ​ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ തെളിയിക്കുന്നു.

AMMA, Lal, Mukesh, media freedom,journalists,  Gauri, panama papers, journalist

ലോകമെമ്പാടും വൻ വാർത്താപ്രാധാന്യം നേടിയ പനാമ അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക അതിദാരുണമായി വധിക്കപ്പെട്ടത് കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പനാമ രേഖകള്‍ ലോകത്തിനു മുന്നിലെത്തിച്ച ഡാഫിന്‍ കരോണ ഗലീസിയ മാള്‍ട്ടയില്‍ വീടിനടുത്ത് വച്ചാണ് കൊല്ലപ്പെട്ടത്. സ്വവസതിക്കു മുന്നിൽ വച്ചാണ് ഗൗരി ലങ്കേഷും കൊല ചെയ്യപ്പെട്ടത്.

അതിനിടെയാണ് 2017 സെപ്റ്റംബർ 5-ന് പത്രപ്രവർത്തകയായ ഗൗരി ലങ്കേഷ് അതിദാരുണമായി കൊല്ലപ്പെട്ട കേസിൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ കു​റ്റ​സ​മ്മ​ത മൊ​ഴി നി​ഷേ​ധി​ച്ച് പ്രതിയായ പ​ര​ശു​റാം വാ​ഗ്മ​റെ രംഗത്തെത്തിയത്. ഗൗ​രി ല​ങ്കേ​ഷി​നു​ നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് താ​നാ​ണെ​ന്നാ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​ര​ശു​റാം വാ​ഗ്മ​റെ ന​ൽ​കി​യ​ മൊ​ഴി.

എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച പ​ര​ശു​റാം വാ​ഗ്മ​റെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ല്ല. ഇ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​. ഇ​തു​വ​രെ​യും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും മ​റ്റു മൂ​ന്നു പ്ര​തി​ക​ളെ​യും പി​ടി​കൂടാ​ൻ ക​ഴി​യാ​ത്ത​തും ഈ കേസിലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കെ.​ടി. ന​വീ​ൻ​കു​മാ​ർ നു​ണ പ​രി​ശോ​ധ​ന​ക്ക് സ​മ്മ​ത​മാ​ണെ​ന്ന് അറിയിച്ചതും അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കിയിരിക്കുകയാണ്.

AMMA, Lal, Mukesh, media freedom,journalists,  Gauri, Gauri Lankesh

ഈ മാസമാണ് ജമ്മു കാശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരി കൊല്ലപ്പെട്ടത്. ‘റൈസിങ് കാശ്മീര്‍’ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത് ബുഖാരിക്കൊപ്പം അദ്ദേഹത്തിൻറെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട രണ്ടു പോലീസുകാരും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ത്രിപുരയിൽ രണ്ട്‌ പത്രപ്രവർത്തകരെ വധിച്ച സംഭവം സി.ബി.ഐ. അന്വേഷിക്കുമെന്ന് ഏതാനും ദിവസം മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. ശാന്തനു ഭൗമിക് (28), സുദീപ് ദത്ത ഭൗമിക് (50) എന്നിവരുടെ കൊലകളാണ് സി.ബി.ഐ. അന്വേഷിക്കുക.

സെപ്റ്റംബർ 20-ന് നടന്ന ആദിവാസി പ്രക്ഷോഭം റിപ്പോർട്ടു ചെയ്യുന്നതിനിടയിലാണ് ശാന്തനു കൊല്ലപ്പെട്ടത്. നവംബർ 21-ന്‌ ത്രിപുര സ്റ്റേറ്റ് റൈഫിൾസിന്റെ ആസ്ഥാനത്തു വച്ച് സുദീപ് വെടിയേറ്റു മരിച്ചു.

emergency period , media,press freedom seminar, Thrissur, Triprayar , journalism, threats, attack, 

ലോകമെമ്പാടുമായി 1992-ന് ശേഷം നാളിത് വരെ ഏകദേശം രണ്ടായിരത്തിലധികം പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കൊല്ലപ്പെട്ടെങ്കിലും കൊലപാതകങ്ങളില്‍ അന്വേഷണം നടന്നിട്ടുള്ളതും നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും 13 ശതമാനത്തോളം കേസുകളില്‍ മാത്രമാണ്.

2012-ല്‍ ഐഎസ് തട്ടി കൊണ്ട് പോവുകയും 2014-ല്‍ ഭീകരന്മാരാൽ ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ്‌ ഫോളിയാണ് ഐഎസ് സിറിയയില്‍ വച്ച് വധിച്ച ആദ്യ പത്രപ്രവര്‍ത്തകൻ.

മാധ്യമ സ്വാതന്ത്ര്യം ഈ വിധം തോക്കിൻ മുനയിൽ നിൽക്കവെ
‘രാജാവ് നഗ്നനാണെന്ന്’ പണ്ട് വിളിച്ചു പറഞ്ഞ ആ പാവം നിഷ്കളങ്ക ബാലന്റെ റോൾ തന്നെയല്ലേ പലപ്പോഴും മാധ്യമങ്ങൾ നിർവ്വഹിക്കുന്നത്. അധികാരികളുടെ കൊള്ളരുതായ്മകൾക്ക് പുറമെ അവരുടെ വീഴ്ചകളും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ സ്വയം തെറ്റു തിരുത്തി മുന്നോട്ടു നീങ്ങുകയല്ലേ ഏതൊരു നേതാവും ചെയ്യേണ്ടത്.

എന്നാൽ പകരം ഇപ്പോഴും എന്താണ് തുടർന്നു കൊണ്ടിരിക്കുന്നത്? അധികാര കേന്ദ്രങ്ങൾക്കെതിരെ ഉയരുന്ന നീതി തേടുന്ന ശബ്ദങ്ങളെപ്പോലും ഇല്ലായ്മ ചെയ്യാനാണല്ലോ പലപ്പോഴും ഉത്സാഹം. അക്കാര്യത്തിൽ കാലദേശഭേദമന്യേ ഭൂരിഭാഗം നേതാക്കളും ആ മാർഗ്ഗം തന്നെയാണ് പിന്തുടർന്നു കൊണ്ടിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം പലപ്പോഴും കോടതി കയറുന്നതും ഒാ​രോ വ​ർ​ഷ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലി​നി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​തും ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക​യു​ള​വാ​ക്കു​കയാണ്.

അധികാര പ്രമത്തത തലയ്ക്കു പിടിച്ചാൽ പിന്നെ ആർക്കുമില്ല രക്ഷ; അതൊരു ചെറുകിട നേതാവായാലും ശരി ലോകരാഷ്ട്രത്തലവനായാലും ശരി താൻ പിടിച്ച മുയലിന് മൂന്നിന് പകരം മുപ്പത്തിമുക്കോടി കൊമ്പുണ്ടെന്ന് വാദിച്ചുകളയുമവർ.

media , Code of Conduct , Pinarayi, ministers, press, control, Justice PS Antony Commission, phone call case, AK Saseendran, honey trap, controversy

തർക്കിക്കാൻ നിന്നാൽ പിന്നെ നോ രക്ഷ. ഏറാന്മൂളികളായി ‘യെസ്’ മൂളിക്കൊണ്ട് യേമാന്മാർക്ക് ബിഗ് സല്യൂട്ട് നൽകി നിൽക്കുന്നവർ മാത്രം അവർക്ക് അഭിമതരാകുന്നു. ബാക്കിയുള്ളവർ അനഭിമതരും.

എന്നാൽ ആരോഗ്യകരമായ ചർച്ചകളിലൂടെ മാത്രമേ നല്ലൊരു ആശയം ഉരുത്തിരിയൂ എന്നും ആധിപത്യ മനോഭാവവും താൻപോരിമയും മാറ്റി വച്ച് നല്ലൊരു നാളെയ്ക്കായി ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്നും പൊതുപ്രവർത്തകർക്കൊപ്പം മാധ്യമങ്ങളും തീരുമാനിച്ചുറപ്പിക്കുന്ന ഒരു സുവർണ്ണകാലം ഉണ്ടാകുമെന്നു തന്നെ നമുക്കേവർക്കും ആശിക്കാം.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാമൂഹിക പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം

അതിയന്നൂരിൽ ഹരിതസമൃദ്ധി; ഉൽപ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകൾ