AMMA, rejects, Film Chamber, suggestion
in ,

ചാനല്‍ ഷോയിലെ താരവിലക്ക്; ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം അമ്മ തള്ളി

കൊച്ചി: ചാനലുകൾ (channels) സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ (award nights) താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ (Film Chamber) വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം താരസംഘടനയായ ‘അമ്മ’ (Amma) തള്ളിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞത്.

താരങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് ഷോകളില്‍ പങ്കെടുക്കരുത് എന്നാണ് ഫിലിം ചേംബർ നിര്‍ദ്ദേശിച്ചത്. എന്നാൽ ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ‘അമ്മ’ ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു.

ഇതിനെ തുടർന്ന് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തില്‍ ‘അമ്മ’യുടെ പ്രതിനിധികളായി ഇന്നസെന്റ്, ഗണേഷ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ആവശ്യത്തെ ഇവർ മൂന്നു പേരും എതിര്‍ത്തു. അമ്മയുടെ നിലപാടറിയിച്ച ശേഷം ഇന്നസെന്റും ഗണേഷും മടങ്ങിപ്പോയി.

ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്ന് ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ ചര്‍ച്ചയ്ക്കു ശേഷം വ്യക്തമാക്കി.

തീയേറ്ററുകളില്‍ വിജയമാകുന്ന ചിത്രങ്ങള്‍ മാത്രം ചാനലുകള്‍ വാങ്ങുന്നതാണ് ഫിലിം ചേംബറിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഈ വര്‍ഷം നാല്‍പ്പതില്‍ താഴെ ചിത്രങ്ങള്‍ക്ക് മാത്രം സാറ്റ്ലെറ്റ് റൈറ്റ് തുക ലഭിച്ചതിനെ തുടർന്നാണ് ചാനലുകളിലെ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു

Vodafone,Chhota champion

38 രൂപയുടെ ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍