AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 
in , , ,

ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്ന് നാല് ഡബ്ല്യുസിസി അംഗങ്ങൾ രാജി വച്ചു

കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ താരസംഘടനയായ ‘അമ്മ‘യിൽ ( AMMA ) നിന്ന് രാജി വച്ചു. ആക്രമിക്കപ്പെട്ട നടി ഫേസ്ബുക്കിൽ തന്റെ നിലപാട് അറിയിച്ചു.

സംഘടനയിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് നടി വ്യക്തമാക്കി.

തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി.

എന്നാൽ ഇതിനു മുന്പ് ആ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടി ആരോപിച്ചു.

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അനുഭവം ഉണ്ടായപ്പോള്‍, താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് ആക്രമിക്കപ്പെട്ട നടി കുറ്റപ്പെടുത്തി.

റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ തുടങ്ങിയ നടികൾ ആക്രമിക്കപ്പെട്ട നടിയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജി സമർപ്പിച്ചത്.

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലാണ് ഇവര്‍ രാജി പ്രഖ്യാപനം അറിയിച്ചത്.

വരും തലമുറയ്ക്ക് തൊഴിലിടങ്ങളിൽ ആത്മാഭിമാനത്തോടെ പ്രവർത്തിക്കാനാകണമെന്ന് റിമ കല്ലിങ്കൽ പ്രതികരിച്ചു.

വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് രാജിയെ പറ്റി പ്രതികരിക്കവെ നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസ് അഭിപ്രായപ്പെട്ടു.

നേതൃത്വത്തെ ചോദ്യം ചെയ്യാത്തവരെയാണ് ‘അമ്മ’യ്ക്ക് വേണ്ടതെന്ന് ഗീതു മോഹൻദാസ് ആരോപിച്ചു.

ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള ‘അമ്മ’യുടെ അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ രാജി വയ്ക്കുന്നതെന്ന് രമ്യാ നമ്പീശൻ അഭിപ്രായപ്പെട്ടു.

പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നതായും നീതി പുലരട്ടെ എന്നും ര മ്യാ നമ്പീശൻ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു.

1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ‘അമ്മ’.

Leave a Reply

Your email address will not be published. Required fields are marked *

weekly-cartoon-hakus-manasa-vacha-June-27-2018

ഫോർമാലിൻ കലർന്ന മീൻ മലയാളിയുടെ ഉറക്കം കെടുത്തുന്നു

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

നിപയെ തുരത്തിയവർക്ക് ആദരവ്; കൂടുതൽ തീരുമാനങ്ങളുമായി മന്ത്രിസഭ