in

ആക്ഷേപഹാസ്യ കലാസൃഷ്ടിയുമായി അനന്ത് ജോഷി ബിനാലെയിൽ

കൊച്ചി: ഉരുളക്കിഴങ്ങിലൂടെ സൃഷ്ടിച്ച കഥാപാത്രത്തെക്കൊണ്ട് ലോകത്തിനു നേരെയുള്ള ആക്ഷേപ ഹാസ്യമാണ് ബിനാലെ കൊളാറ്ററലില്‍ ആര്‍ട്ടിസ്റ്റ് അനന്ത് ജോഷി ഒരുക്കിയിരിക്കുന്നത്. ബിനാലെയ്ക്ക് സമാന്തരമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടത്തുന്ന കലാപ്രദര്‍ശനങ്ങളാണ് കൊളാറ്ററല്‍.

ബട്ടാട്ട ഐസ് ആന്‍ഡ് അദര്‍ പീല്‍ സ്പിയല്‍സ്; എ ലിറ്റില്‍ ഫര്‍തര്‍ ഡൗണ്‍ ദി ആലി എന്നതാണ് പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേര്. മുംബൈയില്‍ ഉരുളക്കിഴങ്ങിന് പറയുന്ന പേരാണ് ബട്ടാട്ട. വര്‍ത്തമാനകാല, ഭരണകൂടം, രാഷ്ട്രീയം, ശാസ്ത്രം, പത്രപ്രവര്‍ത്തനം, നിയമവ്യവസ്ഥ എന്നീ മേഖലകളെയെല്ലാം ബട്ടാട്ടയുടെ ആക്ഷേപഹാസ്യ പരിധിയില്‍ അനന്ത് കൊണ്ടു വരുന്നു.

നടനും രാഷ്ട്രീയക്കാരനുമായ ബട്ടാട്ടയാണ് ഉദാഹരണം. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. മധുരത്തില്‍ മയക്കാനും ഹൃദയങ്ങള്‍ കീഴടക്കുകയുമാണദ്ദേഹം.

 

 

മുംബൈയിലെ ജെ ജെ സ്ക്കൂളില്‍ നിന്നുമാണ് വഡോദര സ്വദേശിയായ അനന്ത് സമകാലീനകല പഠിച്ചത്. വ്യക്തിപരമായ വിലയിരുത്തലുകള്‍ക്ക് ബട്ടാട്ടയെ വിട്ടു കൊടുത്തിരിക്കുകയാണ് അനന്ത്.

നിരവധി രൂപങ്ങളാണ് ബട്ടാട്ടയ്ക്ക് ഉണ്ടാകുന്നതെന്ന് അനന്ത് പറഞ്ഞു. അമീബയ്ക്ക് സമാനമായ രൂപമാണ് ബട്ടാട്ടയ്ക്ക്. കാഴ്ചയെ അലോസരപ്പെടുത്തതും എന്നാല്‍ നിരവധി സന്ദേശങ്ങള്‍ ഒളിഞ്ഞിരിക്കുന്നതുമാണ് ഈ കലാസൃഷ്ടിയെന്ന് അദ്ദേഹം പറഞ്ഞു.

അമ്പത് ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തിലുള്ളത്. ക്യാന്‍വാസില്‍ അക്രിലിക് നിറങ്ങള്‍ ഉപയോഗിച്ചാണ് വരച്ചത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആര്‍ട്ടിസ്റ്റിന്‍റെ ഭാവനകളാണ് ബട്ടാട്ടയുടെ വിവിധ രൂപങ്ങളിലടങ്ങിയിരിക്കുന്നത്.

നാഗ്പൂര്‍ സ്വദേശിയായ അനന്ത് 90 കളിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നതിനു മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. കളിപ്പാട്ട നിര്‍മ്മാണത്തിലായിരുന്നു അദ്ദേഹം അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആംസ്റ്റര്‍ഡാം ജീവിതത്തിലാണ് കളിമണ്‍, കളിപ്പാട്ടം, പത്രക്കടലാസ് തുടങ്ങിയവ കൊണ്ട് സൃഷ്ടികള്‍ നടത്താന്‍ തുടങ്ങിയത്.

പ്രി ഡി റോം പുരസ്ക്കാരം, ബെന്ദ്രെ ഹുസൈന്‍ സ്ക്കോളര്‍ഷിപ്പ് തുടങ്ങിയവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 2012 ലെ ആദ്യ ബിനാലെയിലെ പങ്കാളിത്ത കലാകാരന്‍ കൂടിയാണ് അനന്ത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തീരമണഞ്ഞു, ഈ ആത്മാവിന്റെ അഭയാർത്ഥിത്വം 

നീരവ് മോദി ചിത്രശേഖരത്തിന് ലേലത്തിൽ  54 കോടി രൂപ