in

അനന്തവിസ്മയക്കാഴ്ചകള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായത് സര്‍ക്കാര്‍ സേവനങ്ങളുടെ സ്റ്റാളുകള്‍. സൗജന്യ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റാളുകളില്‍ കഴിഞ്ഞ ഏഴുദിവസവും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രദര്‍ശന വിപണനോത്സവം ഇന്നലെ സമാപിച്ചു.

പുതിയ ആധാര്‍ എടുക്കാനും തെറ്റ് തിരുത്തല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ആയിരത്തിലേറെ പേരാണ് എത്തിയത്. ഇതുകൂടാതെ ആധാര്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കാനും തിരക്കേറെയായിരുന്നു. തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി അയല്‍സംസ്ഥാന തൊഴിലാളികളുമെത്തി.

സ്‌കൂള്‍ തുറക്കല്‍ കാലമായത് കൊണ്ട് കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണിയും സജീവമായിരുന്നു. മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ബാഗും പുസ്തകങ്ങളും ലഭ്യമായതോടെ മാതാപിതാക്കളും കുട്ടികളും ഒരുപോലെ ഹാപ്പി. കയര്‍ കോര്‍പ്പറേഷനിലും ജയിലിന്റെ സ്റ്റാളിലും ഏഴുദിവസവും വലിയ തിരക്കായിരുന്നു.

ജനങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച മറ്റൊന്ന് ഭക്ഷ്യമേളയായിരുന്നു. വലിയ തിരക്കാണ് ഓരോ ദിവസവും ഇവിടെ അനുഭവപ്പെട്ടത്. കെപ്‌കോയിലെ കോഴിയിറച്ചി വിഭവങ്ങള്‍ക്കും ജയില്‍ ചപ്പാത്തിക്കും ഐ.റ്റി.ഡി.പിയുടെ ഒൗഷധക്കാപ്പിക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. കൃഷിവകുപ്പിന്റെ സൗജന്യ മണ്ണു പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ വാഹനത്തില്‍ പാല്‍, വെള്ളം എന്നിവ പരിശോധിക്കാനെത്തിയവരും സേവനങ്ങളില്‍ തൃപ്തരായിരുന്നു.

ഗവര്‍ണ്‍മെന്റെ് ആയുര്‍വേദ കോളേജിന്റെയും ഗവര്‍ണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെയും മെഡിക്കല്‍ ക്യാമ്പുകള്‍ നൂറുകണക്കിനു പേര്‍ക്ക് വലിയ ആശ്വാസമായി. കൂടുതല്‍ പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജിലേക്കും ജനറല്‍ ആശുപത്രിയിലേക്കും പ്രത്യേക ശുപാര്‍ശയും നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടായ്മയില്‍ അനന്തപുരം കണ്ടത് ഏഴ് ദിനരാത്രങ്ങള്‍ നീണ്ട തികഞ്ഞ വിസ്മയക്കാഴ്ചകളായിരുന്നു.

 

ജി.എസ്.റ്റി; പ്രശ്‌നോത്തരിയിലെ വിജയികള്‍

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തില്‍ ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിച്ച പ്രശ്‌നോത്തരിയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. നെടുമങ്ങാട് സ്വദേശി എസ്.എം ജിഷയ്ക്കാണ് ഒന്നാം സമ്മാനം. ഒറ്റശേഖരമംഗലം സ്വദേശി വിനോദ്കുമാര്‍ രണ്ടാം സമ്മാനവും നന്തന്‍കോട് സ്വദേശി എസ്. മാല മൂന്നാം സമ്മാനവും നേടി.

അനന്തവിസ്മയം; കൃഷി വകുപ്പിന് ഒന്നാം സ്ഥാനം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടന്ന അനന്തവിസ്മയം ഉല്‍പ്പന്ന പ്രദര്‍ശനോത്സവത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മികവിന്റെ അടിസ്ഥാനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. വാര്‍ഷികാഘോഷങ്ങളുടെ സമാപന വേദിയായ നിശാഗന്ധിയില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സര്‍ക്കാര്‍ വകുപ്പുകളില്‍ കൃഷി വകുപ്പിന് ഒന്നാം സ്ഥാനവും ജി.എസ്.ടി, ഐ.റ്റി വകുപ്പുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഒന്നാം സ്ഥാനവും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടിയപ്പോള്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒന്നാം സ്ഥാനവും ഹരിതകേരളം കെ.എസ്.ഇ.ബി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. പൊതുവായ മികച്ച പ്രകടനം വിലയിരുത്തി പോലീസ്, കുടുംബശ്രീ എന്നിവര്‍ക്ക് മന്ത്രി പ്രത്യേക പുരസ്‌കാരവും നല്‍കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

OnePlus 6 , face lock, complaint, Rick, photo, twitter, company, negative review, positive reviews, unlock, 

ജാഗ്രത! വൺ പ്ലസ് 6 ഫേസ് ലോക്കിനെ ഫോട്ടോ കാണിച്ചും പറ്റിക്കാമെന്ന് സൂചന

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

നിപ: ബാലുശ്ശേരി ആശുപത്രിയും മെഡിക്കൽ കോളേജും​ സന്ദർശിച്ചവർ വിവരമറിയിക്കാൻ നിർദ്ദേശം