ആന്ധ്രക്ക് സ്വന്തം ഹൈക്കോടതിയായി 

അമരാവതി:  തെലങ്കാന സംസ്ഥാന വിഭജനത്തിനു ശേഷം നാലുവർഷം പിന്നിടുമ്പോൾ ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിന് സ്വന്തം ഹൈക്കോടതി നിലവിൽ വന്നു. ആന്ധ്ര പ്രദേശ് , തെലങ്കാന സംസ്ഥാനങ്ങൾക്ക് പൊതുവായുള്ള ഹൈക്കോടതിയാണ് ഹൈദരാബാദിൽ പ്രവർത്തിച്ചു പോന്നിരുന്നത്.

ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി സി പ്രവീൺ കുമാർ ചുമതലയേറ്റു. ഗവർണർ ഇ എസ് എൽ നരസിംഹം സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു പതിമൂന്നു ന്യായാധിപന്മാരും ഇതോടൊപ്പം ചുമതലയേറ്റിട്ടുണ്ട്.

ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് കഴിഞ്ഞയാഴ്ച ഒപ്പുവച്ചിരുന്നു.

എസ് വി ഭട്ട്, എ വി ശേഷ സായ്, എം സീത രാമ മൂർത്തി , യു ദുർഗാപ്രസാദ്‌ റാവു , ടി സുനിൽ ചൗധരി, എം സത്യാ നാരായണ മൂർത്തി, ജി സത്യപ്രസാദ്, എൻ ബാലയോഗി, ഡി വി എസ് എസ് സോമയാജലു, എം ഗംഗാറാവു,   ജി ഉമാദേവി , ടി രജനി , കെ വിജയലക്ഷ്മി എന്നിവരാണ് പുതിയ ജഡ്ജിമാർ.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചരിത്ര ദിനമെന്നാണ് വിശേഷിപ്പിച്ചത്.

ഇന്ന് മുതൽ സംസ്ഥാനത്ത് ഹൈക്കോടതി പ്രവർത്തനം ആരംഭിക്കുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. സ്വന്തം ഹൈക്കോടതി കൂടി വന്നതോടെ  സംസ്ഥാന വിഭജനം ഏറെക്കുറെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം സജ്ജമായിട്ടില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ വിജയവാഡയിലെ ക്യാമ്പ് ഓഫിസിലാണ് നിലവിൽ  ഹൈക്കോടതി പ്രവർത്തിക്കുക. സുപ്രീം  ജഡ്ജ് എൻ  വി രമണ നിലവിലെ  കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനുവരി അവസാനത്തോടെ താൽക്കാലിക കെട്ടിടവും മൂന്നു വർഷത്തിനകം സ്ഥിരം കെട്ടിടവും സജ്ജമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മൃണാള്‍ സെന്നിന് കൊച്ചി-ബിനാലെയുടെ ശ്രദ്ധാഞ്ജലി

ഐ ഐ ടി കളിൽ എസ് സി എസ് ടി അധ്യാപകർ മൂന്നു ശതമാനത്തിൽ താഴെയെന്ന് കേന്ദ്ര സർക്കാർ