കുടുകുടെ ചിരിപ്പിക്കാൻ  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ‘ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന  ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് പോലെ തന്നെ  രസകരമായ രീതിയിലാണ് പോസ്റ്റർ പുറത്തിറക്കിരിക്കുന്നത്. റോബോര്‍ട്ടിനടുത്ത് ചിരിച്ചുകൊണ്ട്  ഇരിക്കുന്ന സൗബിന്‍ ഷാഹിറാണ് പോസ്റ്ററിൽ. പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്ന വിധത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്.. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നടൻ ഫഹദ് ഫാസിലാണ് ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടത്.  ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ ശ്രദ്ധ നേടിക്കഴിഞ്ഞു. നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. സനു ജോൺ വർഗീസാണ് ക്യാമറ.

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത്  ഏറെ പ്രേക്ഷക പ്രീതി നേടിയ സുഡാനി ഫ്രം നൈജീരിയക്കു ശേഷം  സൗബിന്‍ ഷാഹിര്‍ വീണ്ടും നായകനാകുന്ന ചിത്രമാണ്  ‘ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’.  അമ്പിളി, കുമ്പളങ്ങി നൈറ്റ്സ്  തുടങ്ങിയ  ചിത്രങ്ങളാണ് സൗബിന്റെതായി ഇനി പുറത്തുവരാൻ ഇരിക്കുന്നത് .സൗബിൻ പുതിയതായി   സംവിധാനം  ചെയ്യുന്ന ചിത്രത്തിൽ  കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്.  ആദ്യമായി സംവിധാനം ചെയ്ത ‘പറവ’ ഏറെ ജനപ്രീതി നേടിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ കോടതി കയറുന്നു

ഷക്കീല  ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി