Anganwadi, honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, 
in

അംഗന്‍വാടി ജീവനക്കാര്‍ക്ക് ആശ്വാസം; കുടിശിക സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: അംഗന്‍വാടി ( Anganwadi ) ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇതനുസരിച്ച് വര്‍ധിപ്പിച്ച ഓണറേറിയം തുക 1-04-2017 മുതലുള്ള കുടിശിക സഹിതം മാറിനല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു.

അംഗന്‍വാടി വര്‍ക്കറുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7,000 രൂപയായും 2016 ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു.

ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് ഉത്തരവായിരുന്നു.

എന്നാല്‍ ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമല്ലാത്തതിനാല്‍ വര്‍ധനവ് ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചില്ല.

ഇതോടെയാണ് 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അധിക വിഹിതം വഹിക്കുവാനായി തീരുമാനിച്ചത്.

തുടർന്ന് ഈ സാമ്പത്തിക വര്‍ഷം 358.97 കോടി രൂപയ്ക്ക് പുറമെ 64.85 കോടി രൂപയും സർക്കാർ അനുവദിച്ചു.

ശിശുമന്ദിരങ്ങളിലെ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനായുള്ള കേന്ദ്ര വിഹിതവും 2017 ഡിസംബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

കേന്ദ്രത്തിന്റെ ഈ നീക്കങ്ങൾ സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യതയേല്‍പ്പിക്കുന്നതാണെന്ന് മന്ത്രി കെ കെ ശൈലജ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി പദവിയിലേക്ക്

air pollution,Menstrual Cycles, foods, remedy, health, dangerous, excessive air pollution, delay, periods, health conditions, Vitamin C,Beta-Carotene,Omega-3 fatty acids,Magnesium rich foods

വായുമലിനീകരണം ആർത്തവ ചക്രത്തെയും ബാധിക്കുമെന്ന് പഠനം