in

നവസാമൂഹ്യ മാധ്യമങ്ങളില്‍ ജനാധിപത്യ വിരുദ്ധചിന്തകൾ പ്രചരിക്കുന്നുവെന്ന് ഡോ.ആസാദ്    

ഞങ്ങളെ/ എന്നെ നിങ്ങള്‍ക്കറിയില്ല, ഞങ്ങളോട്/ എന്നോടു കളിച്ചാല്‍ കളി പഠിപ്പിക്കും, പാടത്തു തന്നാല്‍ വരമ്പത്തു കൂലിതരും എന്നൊക്കെ രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും അനുവദിക്കാത്തതെന്തും ചെയ്യുമെന്ന ശാഠ്യവും ഞാന്‍മാത്ര/ ഞങ്ങള്‍മാത്ര തീവ്രവാദവും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. ആര്‍ക്കും ലോകത്തെ വേറിട്ട കോണുകളില്‍ നോക്കാം. കാണാം. വിശകലനവും സംവാദവുമാവാം. എന്നാല്‍ ‘ഞാനോ ഞങ്ങളോ ആണ് തീരുമാനിക്കേണ്ടത്, രാജ്യത്തെ നിയമങ്ങള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും മേലാണ് ഞങ്ങള്‍’ എന്നു തോന്നുന്നത് തീരെ നിഷ്കളങ്കമല്ല.  

തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജനാധിപത്യത്തിന്റെ മുഖം മൂടികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ഡോ. ആസാദ് വിമർശനം ഉന്നയിക്കുന്നത്. 

ഡോ. ആസാദ്

 

പോസ്റ്റ് പൂർണരൂപത്തിൽ

തനിക്ക്/ തന്റെ പാര്‍ട്ടിക്ക്/ തന്റെ സമുദായത്തിന് മറ്റുള്ളവരെക്കാള്‍ എന്തോ ചില സവിശേഷതകള്‍ ഉണ്ടെന്ന് വല്ലാതെ ധരിച്ചു വശായിപ്പോയവരുണ്ട്. ഞങ്ങളെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് ഖേദത്തോടെയല്ല അഭിമാനത്തോടെയാണ് പലരും പറയുന്നത്. ഞങ്ങള്‍ക്കു മറ്റുള്ളവരെക്കാളുണ്ട് അവകാശങ്ങള്‍ എന്ന മിഥ്യയിലാണ് അവരൊക്കെ കഴിഞ്ഞുകൂടുന്നത്.

പഴയ ബ്രാഹ്മണിക്കല്‍ അധികാരോന്മാദത്തിന്റെ ജീര്‍ണവാലുകളാണ് അവരില്‍ തുടിക്കുന്നത്.

നാം ജനാധിപത്യ യുഗത്തിലാണ് ജീവിക്കുന്നത്. അപരനെ പരിഗണിക്കാത്ത അഹംബോധത്തോടു നിരന്തരം കലഹിച്ചും കണക്കുതീര്‍ത്തും എല്ലാവരിലും ഒരാളാവാനുള്ള സന്നദ്ധതയാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന നാള്‍ വരാന്‍ അതില്‍ക്കൂടുതല്‍ ആത്മ സമര്‍പ്പണം വേണം. ബ്രാഹ്മണിക്കല്‍ വരേണ്യ നിഷ്ഠകളില്‍ നിന്നും തൊട്ടുകൂടായ്മകളില്‍നിന്നും പുറത്തു കടക്കാത്തവര്‍ ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പുലമ്പുന്നത് രസകരംതന്നെ.

ഞങ്ങളെ/ എന്നെ നിങ്ങള്‍ക്കറിയില്ല, ഞങ്ങളോട്/ എന്നോടു കളിച്ചാല്‍ കളി പഠിപ്പിക്കും, പാടത്തു തന്നാല്‍ വരമ്പത്തു കൂലിതരും എന്നൊക്കെ രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും അനുവദിക്കാത്തതെന്തും ചെയ്യുമെന്ന ശാഠ്യവും ഞാന്‍മാത്ര/ ഞങ്ങള്‍മാത്ര തീവ്രവാദവും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. ആര്‍ക്കും ലോകത്തെ വേറിട്ട കോണുകളില്‍ നോക്കാം. കാണാം. വിശകലനവും സംവാദവുമാവാം. എന്നാല്‍ ‘ഞാനോ ഞങ്ങളോ ആണ് തീരുമാനിക്കേണ്ടത്, രാജ്യത്തെ നിയമങ്ങള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും മേലാണ് ഞങ്ങള്‍’ എന്നു തോന്നുന്നത് തീരെ നിഷ്കളങ്കമല്ല.നവസാമൂഹിക മാധ്യമങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഇത്തരം ചിന്തകളും പ്രയോഗങ്ങളും പ്രതിഫലിക്കുന്നുണ്ട്. അതിനെതിരെ, ആ വരേണ്യതയുടെ ആഭാസപ്രകടനങ്ങള്‍ക്കെതിരെ ജനാധിപത്യ ചിന്തയും യുക്തിബോധവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. യുക്ത്യാഭാസങ്ങളുടെ നിര്‍മാണ വിനിമയ കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടില്‍ പെരുകിയിരിക്കുന്നു. അതു തടയേണ്ടതുണ്ട്

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനിതാ ഐ പി എസ് ഓഫീസർമാർ പോലും സുരക്ഷിതരല്ല, മുഴുവൻ സർക്കാർ ഓഫീസുകളിലും സി സി ടി വി സ്ഥാപിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി 

യാത്രയുടെ ഡിജിറ്റൽ  അവകാശം ഇനി ആമസോണിന്