antibiotic, shrimp, exports, Kerala, Andra, European Union, Formalin, ban
in , ,

ആന്റിബയോട്ടിക് ചെമ്മീൻ കടത്ത്: കേരളവും ആശങ്കയിൽ

കൊച്ചി: മത്സ്യ വിപണിക്ക് തിരിച്ചടിയേകി യൂറോപ്യന്‍ യൂണിയന്റെ നിരോധനം തുടരുമ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ആശങ്കയിലാണ്. ചെമ്മീനിലെ ആൻറിബയോട്ടിക് പ്രയോഗം ( antibiotics-laced shrimp ) തെളിഞ്ഞതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള പത്തിലേറെ മത്സ്യക്കയറ്റുമതി കമ്പനികള്‍ക്ക് ‌യൂറോപ്യന്‍ യൂണിയൻ നിരോധനമേർപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന നടപടി മൽസ്യക്കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ആരോഗ്യത്തിന് ഹാനികരമായ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം ചെമ്മീനിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നും കയറ്റി അയച്ച 36 കണ്ടെയ്നര്‍ ചെമ്മീൻ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തിരിച്ചയച്ചിട്ടുണ്ട്.

കയറ്റുമതി പ്രതിസന്ധിയിലായതോടെ മത്സ്യലോബി ഇത്തരം ചെമ്മീനുകളെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് വൻതോതിൽ കയറ്റി അയക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.

ആന്ധ്രയിലെ വന്‍കിട ഫാമുകളില്‍ നിന്നാണ് വിദേശത്ത് വിലക്കുള്ള ചെമ്മീന്‍ വാളയാര്‍ ചെക്ക്‌പോസ്‌റ്റിലൂടെയും മറ്റും കേരളത്തിലേക്കു കടത്തുന്നത്‌.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വന്നെത്തുന്ന  മത്സ്യങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താക്കൾ ആശങ്കയിലാണ്.

ഇത് ആഭ്യന്തര മത്സ്യ വിപണിയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഈ വേളയിലാണ് ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതു പോലെ ആന്റിബയോട്ടിക്‌ നല്‍കി വളര്‍ത്തിയ ചെമ്മീനും കേരളത്തിലേക്ക്‌ വ്യാപകമായി വന്നെത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

ചെമ്മീന്‍ വേഗത്തില്‍ വലിപ്പമാര്‍ജിക്കുന്നതിനായി നൈട്രോഫ്യൂറാന്‍, ക്ലോറാംഫെനിക്കോള്‍, ടെട്രാസൈക്‌ളിന്‍ എന്നിവയാണ് ആന്ധ്രയിലും മറ്റുമുള്ള വൻകിടക്കാരുടെ ചെമ്മീന്‍കെട്ടുകളില്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആന്റിബയോട്ടിക്‌ ചെമ്മീന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നു ആരോഗ്യ വിദഗ്ദ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്. വിഷമീൻ കടത്ത് തടന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Orthodox Sabha , sexual abuse, confession, complaint, inquiry commission, priests, blackmail , wife, husband, 

വൈദികരുടെ ലൈംഗികാതിക്രമം; നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഒാര്‍ത്തഡോക്സ് സഭ

Dileep, FEFKA , AMMA, Mukesh , Aashiq Abu ,

ദി​ലീ​പ് വിഷയത്തിൽ നിലപാടുമായി ഫെ​ഫ്ക; വിവാദ പ്രസ്താവനയുമായി മുകേഷ്