antibiotics,IMA, kerala ,state govt, government, abuse, use, prescription, patient, medical stores, research, suggestion,resistance, bacteria, study, research, problem, threaten, over use, 
in , ,

ആന്‍റിബയോട്ടിക് ഉപയോഗം​: ഡോക്​ടര്‍മാര്‍ക്ക്​​ ഐഎംഎയുടെ മാര്‍ഗ്ഗരേഖ

കൊച്ചി: ആന്‍റിബയോട്ടിക്കുകളുടെ (antibiotics) ഉപയോഗം പരമാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ നൽകി. കേരള സര്‍ക്കാര്‍ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് പുതിയ നയം നടപ്പാക്കാനിരിക്കെയാണ് ഐഎംഎയുടെ കേരള ഘടകം ഡോക്ടർമാർക്ക് മാര്‍ഗ്ഗരേഖ നൽകിയത്.

തെരഞ്ഞെടുക്കപ്പെട്ട 140 ഡോക്ടര്‍മാര്‍ക്ക് ഐഎംഎ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗംസംബന്ധിച്ച്‌ പരിശീലനം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാർ ആന്‍റിബയോട്ടിക്കുകള്‍ കൂടുതലായി കുറിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലാണ് ഐഎംഎ ബോധവത്ക്കരണ പരിപാടികളുമായി രംഗത്തെത്തിയത്.

ആന്‍റി മൈക്രോബിയല്‍ പോളിസിയുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചാണ് ഐഎംഎ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ചവര്‍ വിവിധ കേന്ദ്രങ്ങളില്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. കൂടാതെ ആന്‍റിബയോട്ടിക് ഉപയോഗം സംബന്ധിച്ച്‌ പൊതുജനങ്ങളെയും ബോധവത്കരിക്കുവാനാണ് തീരുമാനം.

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറക്കുകയാണ് ലക്ഷ്യമെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഏതെല്ലാം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം, ഏതെല്ലാം സാഹചര്യത്തില്‍ ഇവ രോഗികൾക്ക് നൽകണം എന്നീ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

തെറ്റിദ്ധാരണ മൂലം പല രോഗികളും ഡോക്ടര്‍മാരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ ആന്‍റിബയോട്ടിക്കുകള്‍ കുറിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നു വാങ്ങി ഉപയോഗിക്കുന്നവർ ഏറുകയാണെന്നും പഠനങ്ങൾ പറയുന്നു. മസ്തിഷ്കാണുബാധ, ക്ഷയം പോലുള്ളവയ്ക്ക് ആന്‍റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ പ്രതിരോധശേഷി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആന്‍റിബയോട്ടിക്കുകളുടെ ദീർഘകാല ഉപയോഗത്താൽ രോഗാണുവിന് മരുന്നിനെക്കാള്‍ ശക്തി കൈവരാറുണ്ട്. കൂടാതെ ഒരാഴ്ച കഴിക്കേണ്ട ആന്‍റിബയോട്ടിക് നിശ്ചിത ദിവസങ്ങൾക്ക് മുൻപ് നിര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ രോഗിയെ പറഞ്ഞ് മനസ്സിലാക്കി വേണം മരുന്ന് കുറിക്കാനെന്നും മാര്‍ഗരേഖയിൽ പറയുന്നു.

ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് പുതിയ നയം സംസ്ഥാന സർക്കാർ ജനുവരിയിൽ നടപ്പാക്കും. ഡോക്ടര്‍മാർ ആന്‍റിബയോട്ടിക്കുകള്‍ കൂടുതലായി കുറിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും ഐഎംഎയും ഈ തീരുമാനവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി