in ,

നടിയെ ആക്രമിച്ച കേസ്; പോലീസിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകൻ നാദിര്‍ഷ (Nadirsha) സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി (anticipatory bail) ഹൈക്കോടതി (High court) തീര്‍പ്പാക്കി. നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നിലവിൽ നാദിർഷയ്ക്കെതിരെ തെളിവുകളില്ലെന്ന് പോലീസ് അറിയിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം. എന്നാൽ ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിന് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാമെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്നും എല്ലാ സാക്ഷികളെയും പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷയെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നാദിർഷായ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും അതിനാൽ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്.

നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

നാദിർഷയെ നേരത്തെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം മുദ്രവച്ച കവറില്‍ കോടതിയിൽ സമര്‍പ്പിച്ചിരുന്നു. വാദം കേൾക്കുന്നതിനിടെ അറസ്റ്റ് വിലക്കി ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച നിർദ്ദേശം നൽകി.

നാദിർഷയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവ് അന്വേഷണസംഘത്തിന് ലഭിച്ചാൽ അക്കാര്യം കോടതിയെ അറിയിച്ച ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു

നേരത്തേ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തീർപ്പാക്കിയിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് നിരീക്ഷിച്ചതിനെത്തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. 85 ദിവസം ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Skill Connect

യുവപ്രതിഭകൾക്കായി സ്‌കില്‍ കണക്ട് മത്സരം

യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് നിലനിൽക്കില്ല: ഹൈക്കോടതി