ശുഭരാത്രിയിൽ ദിലീപിന്റെ നായികയായി അനുസിത്താര 

Dileep And Anu Sithara In Shubharathri Movie Stills

അനുസിത്താരയും ദിലീപും നായികാനായകന്മാരാവുന്ന ചിത്രമാണ് ശുഭരാത്രി. കെ.പി വ്യാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം  ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. സിദ്ദിഖും ആശ ശരത്തും ചിത്രത്തിൽ   പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളമാണ്. 

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം  അണിയിച്ചിയൊരുക്കുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന  ടാഗ് ലൈനോടെയാണ് ചിത്രം  പ്രേക്ഷകരിൽ എത്തുന്നത്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, കെ.പി.എ.സി ലളിത, ഷീലു ഏബ്രഹാം, ശാന്തി കൃഷ്ണ, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ആൽബിയാണ് ചിത്രത്തിന്റെ  ഛായാഗ്രാഹകൻ. സംഗീതം ബിജിബാൽ. അരോമ മോഹൻ  നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസാണ്. പറക്കും പപ്പന്‍, പ്രൊഫസർ ഡിങ്കൻ, പിക്‌പോക്കറ്റ്, ജാക്ക് ഡാനിയേൽ തുടങ്ങി നിരവധി ദിലീപ് ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നുണ്ട്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രണവപത്മം പുരസ്കാരം മോഹന്‍ലാലിന്

പരമ്പരാഗത രചന രീതിയിലൂടെ ആധുനികതയെ വരച്ചുകാട്ടി മാധ്വി പരേഖ്