ഫെമിന മിസ് ഇന്ത്യ 2018: തമിഴ്‌നാട്‌ സ്വദേശിനി അനുക്രീതി വാസ് കിരീടമണിഞ്ഞു

Anukreethy Vas , Tamil Nadu ,crowned ,Femina Miss India 2018

മുംബൈ: അഖിലേന്ത്യാ തലത്തില്‍ വിവിധ സോണുകളില്‍ നിന്നുള്ള യുവസുന്ദരിമാര്‍ മാറ്റുരച്ച മത്സരത്തിൽ അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യയായി ( Femina Miss India 2018 ) തിരഞ്ഞെടുത്തു. 19-കാരിയായ അനുക്രീതി വാസ് തമിഴ്‌നാട്‌ സ്വദേശിനിയാണ്.

മുംബൈയിൽ നടന്ന ഫൈനൽ മത്സരത്തിൽ 30 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് അനുക്രീതി കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയിയും ലോകസുന്ദരിയുമായ മാനുഷി ഛില്ലര്‍ അനുക്രീതിയെ കിരീടം ചൂടിച്ചു.

ചെന്നൈയിലെ ലയോള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് അനുക്രീതി. ഹരിയാനയില്‍ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയില്‍ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

Anukreethy Vas , Tamil Nadu ,crowned ,Femina Miss India 2018

ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍ എന്നിവർക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, കെ.എല്‍.രാഹുല്‍ എന്നിവരടങ്ങിയ ജ‌ഡ്‌ജിംഗ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും ആയുഷ്മാന്‍ ഖുറാനയുമായിരുന്നു അവതാരകര്‍. മാധുരി ദീക്ഷിത്, കരീന കപൂർ, ജാക്വലിൻ ഫെർണാഡസ് എന്നിവരടക്കം ബോളിവുഡിലെ പ്രമുഖ താര സുന്ദരികൾ മത്സരം കാണാനായി എത്തിയിരുന്നു.

മുംബൈ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് അനുക്രീതിയെ വിജയിയായി തെരഞ്ഞെടുത്തത്. ഡിസംബര്‍ എട്ടിന് ചൈനയിലെ സാനിയയില്‍ നടക്കുന്ന മിസ് വേള്‍ഡ് 2018-ല്‍ അനുക്രീതി ഇന്ത്യയെ പ്രതിനിധീകരിക്കും.

anukreethy-vas

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Garmin ,smartwatches,Fenix 5S Plus, Fenix 5 Plus , Fenix 5X Plus, impressive features ,music player,Bluetooth operated speakers , Deezer

നൂതന സവിശേഷതകളുമായി ഫെനിക്സിന്റെ മൂന്ന് പുതിയ സ്മാർട്ട് വാച്ചുകൾ

വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ