തെലുങ്കിൽ തിളങ്ങി അനുപമ 

ഹൈദരാബാദ്:   പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് പരിചിതയായ അനുപമ പരമേശ്വരൻ തെലുങ്ക് പ്രേക്ഷകർക്കും പ്രിയങ്കരിയാവുകയാണ്. രാം പൊത്തിനേനിയുടെ നായികയായി താരമെത്തുന്ന ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനകം 1.8 ദശലക്ഷം പേരാണ് യൂട്യൂബിൽ കണ്ടു കഴിഞ്ഞത്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനമാണ് നിലവിൽ ഈ ടീസർ നിലനിർത്തിയിരിക്കുന്നത്.

‘വുന്നതി ഒക്കടെ സിന്ദഗി’ എന്ന ചിത്രത്തിന്റെ വിജയം ഈ താര ജോഡിയെ ജനപ്രിയമാക്കുകയായിരുന്നു. അതെ വിജയം ആവർത്തിക്കുമെന്ന പ്രവചനകങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ ചിത്രത്തിന്റെ ടീസറിന് ലഭ്യമാകുന്ന പ്രതികരണം സൂചിപ്പിക്കുന്നത്. തൃനാഥ്‌ റാവു നക്കിന സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ദേവി ശ്രീ പ്രസാദാണ്.

മലയാളത്തിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശക്തമായ അവസരങ്ങളിൽ തുടരുകയാണ് അനുപമ. 2018ൽ കന്നട ചിത്രങ്ങളിലേക്കും ചുവടു വയ്ക്കാനൊരുങ്ങുകയാണ് താരം. നാല് ഭാഷകളിലും അഭിനയിച്ച നായിക എന്ന ഖ്യാതിയും ഇതോടെ അനുപമ പരമേശ്വരന് സ്വന്തമാകും.

ദിൽ രാജുവാണ്‌ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.  തൃനാഥ്‌ റാവു  സംവിധാനം ചെയ്ത നേനു ലോക്കൽ എന്ന ചിത്രവും ദിൽ രാജു തന്നെയായിരുന്നു നിർമ്മിച്ചിരുന്നത്. ഇരുവരും ഹിറ്റ് ജോഡികളെ സമന്വയിപ്പിച്ച് മറ്റൊരു ചിത്രമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് തെലുങ്ക് പ്രേക്ഷകർ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗോമൂത്ര സോപ്പും, യോഗി കുർത്തകളുമിനി ആമസോണിൽ 

ഡൽഹിയിൽ നിന്നും എത്തിച്ച 300 ടൺ അവശ്യസാധനങ്ങൾ ഇതര ജില്ലകളിലെത്തി