Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 
in , ,

അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പ്രതിപക്ഷം; തടയണകളെ ചൊല്ലി ബഹളം

തിരുവനന്തപുരം: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ അൻവർ എംഎൽഎയുടെ പാർക്കിനെ ചൊല്ലി നിയമ സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. അനധികൃതമായി നിർമ്മിക്കുന്ന തടയണകളെ ( check dam ) ചൊല്ലിയും സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി.

തടയണ സംബന്ധിച്ച പ്രശ്നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാലവർഷക്കെടുതിയെ തുടർന്ന് വയനാട്ടിൽ ഇതുവരെ മൂന്ന് പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

തടയണകൾ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ വെളിപ്പെടുത്തി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കരിഞ്ചോല മലയില്‍ കെട്ടിയ തടയണകളാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തടയണകള്‍ കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ആരാഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയസഭയില്‍ നടത്തിയ പ്രതിഷേധത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കാലവര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കു കാരണം അനധികൃതമായി കെട്ടിയ തടയണകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.വി അന്‍വര്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് തൊട്ടടുത്ത് ഉരുള്‍പൊട്ടലുണ്ടായ സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതിനു ശേഷമാണ് അതിന് സ്റ്റോപ് മെമ്മോ നല്‍കാന്‍ തയ്യാറായതെന്നും റവന്യൂ മന്ത്രി ഇതു സംബന്ധിച്ച്‌ പ്രതികരിച്ചിട്ടേയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്നും കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ദുരന്ത നിവാരണ സേന ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശ്ശൂരില്‍നിന്ന് കോഴിക്കോട് എത്തിച്ചേരാന്‍ നാലു മണിക്കൂര്‍ സമയമാണ് ദുരന്തനിവാരണ സേനക്ക് വേണ്ടി വന്നതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള താല്‍പര്യമില്ലായ്മയുടെ ഉദാഹരണമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതിനാലാണ് സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കട്ടിപ്പാറ ഉരുൾപൊട്ടൽ ആഘാത പഠന റിപ്പോർട്ട് രണ്ട് ആഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് CWRDM എക്സിക്യൂട്ടീവ് ഡയറക്ക്ടർ ഡോ. എ ബി അനിത അറിയിച്ചു.

അശാസ്ത്രീയ നിർമാണമാണോ അപകട കാരണമെന്ന് അന്വേഷിക്കുമെന്നും ഡോ. എ ബി അനിത വ്യക്തമാക്കി. കൂടാതെ ക്വാറികൾ, മനുഷ്യ ഇടപെടലുകൾ എന്നിവയും അന്വേഷണ വിധേയമാക്കുമെന്നും അവർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

tourism department ,launch ,Malabar river cruise project,Kannur, Kasaragod, Pinarayi, Kadakampally, green architectural design

ടൂറിസ വികസനത്തിന് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി; നിർമ്മാണോദ്ഘാടനം ജൂണ്‍ 30-ന്

Father's Day, Bollywood,shared, pics ,childhood,  Kajol, Ranbir, Sonam, comments

സ്നേഹം തുളുമ്പും വാക്കുകളാൽ ഫാദേഴ്‌സ് ഡേ ആഘോഷമാക്കി ബോളിവുഡ്