Movie prime

അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താൻ ആപ്പ്

കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് കടകളിൽ നിന്നും ഓർഡർ ചെയ്യാനാകും . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ എന്നീ വിവിധ സംഘടനകൾക്ക് More
 
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താൻ ആപ്പ്

കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് കടകളിൽ നിന്നും ഓർഡർ ചെയ്യാനാകും .

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ എന്നീ വിവിധ സംഘടനകൾക്ക് ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്. കടകളിൽ നിന്നും സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ പറ്റുന്ന സന്നദ്ധ പ്രവർത്തകർക്ക് വേണ്ടിയും പ്രത്യേകം ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്കും കടകൾക്കും മൊബൈൽ ആപ്പ് വെബ്സൈറ്റ് എന്നിവയുടെ സേവനം ഉപേയാഗിക്കാവുന്നതാണ്. വെബ്സൈറ്റ് : https://www.shopsapp.org
ഷോപ്പുകൾക്കുള്ള app :https://play.google.com/store/apps/details?id=org.inventlabs.shopsapp.businessഉപഭോക്താക്കുള്ള app :https://play.google.com/store/apps/details?id=org.inventlabs.shopsapp
കേരളാ പോലീസ് സൈബർഡോമിന്റെ നിർദേശങ്ങളുടെയും ഏകോപനങ്ങളുടെയും അടിസ്ഥാനത്തിൽ ഇൻവെന്റ ലാബ്സ് ഇന്നോവേഷൻസ് ( Invent Labs Innovations) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഹോം ഡെലിവറി സൗകര്യം ഉറപ്പാക്കാൻ കഴിയുന്ന വ്യാപാര സ്ഥാപനങ്ങൾ ഈ ലിങ്കിൽ വഴി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അവരുടെ സേവനം ഉപഭോക്താക്കൽക്ക് ലഭ്യമാക്കാനും കഴിയും.