ഐഫോൺ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുമായി ആപ്പിൾ 

ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുമായി ആപ്പിൾ രംഗത്ത്. ഈ വേനലിൽ അമേരിക്കയിലാണ് പദ്ധതി ആദ്യം നടപ്പിലാവുന്നത്. രണ്ടു വിധത്തിലുള്ള കാർഡുകളാണ് നൽകുന്നത്. ഐഫോണിൽ തന്നെ സൂക്ഷിക്കാവുന്ന സോഫ്റ്റ് വേർഷനുപുറമെ ഫിസിക്കൽ കാർഡും നൽകുന്നുണ്ട്. കാർഡിന് ലേറ്റ് ഫീ, വാർഷിക ഫീ, ഇന്റർനാഷണൽ ഫീ തുടങ്ങിയ ഫീസുകളൊന്നും ചുമത്തില്ലെന്ന് ആപ്പിൾ പേ വൈസ് പ്രസിഡന്റ് ജെന്നിഫർ ബെയ്‌ലി അറിയിച്ചു. ഓരോ പർച്ചേസിനും കാഷ് ബാക് ഓഫറുമുണ്ട്‌. മാസ്റ്റർ കാർഡ്, ഗോൾഡ്മാൻ സാക്സ് എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം.

ആപ്പിൾ വാലറ്റ് ആപ്പിൽ സൈൻ അപ്പ് ചെയ്താണ് കാർഡ് ലഭ്യമാക്കേണ്ടത്. കൈയ്യിൽ കൊണ്ടുനടക്കാവുന്ന പ്ലാറ്റിനം കാർഡിൽ, ക്രെഡിറ്റ് കാർഡ് നമ്പറോ സി വി വി യോ എക്സ്പയറി തിയ്യതിയോ ഉപയോക്താവിന്റെ ഒപ്പോ രേഖപ്പെടുത്തില്ല. അത്തരം വിവരങ്ങളെല്ലാം ആപ്പിലാണ് സൂക്ഷിക്കുന്നത്. കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾ എന്ത് വാങ്ങിയെന്നോ, എവിടെനിന്ന് വാങ്ങിയെന്നോ, എത്ര പണം മുടക്കിയെന്നോ ഉള്ള വിവരങ്ങളൊന്നും തങ്ങൾ ശേഖരിക്കില്ല എന്ന ഉറപ്പും കമ്പനി നൽകുന്നുണ്ട്.

ആപ്പിൾ ടി വി പ്ലസ് എന്ന പേരിൽ ഒരു ടി വി സ്ട്രീമിങ് പ്ലാറ്റ്‌ഫോം ,ആപ്പിൾ ന്യൂസ് പ്ലസ് സർവീസ്, ആപ്പിൾ ആർക്കേഡ് എന്ന ഗെയ്മിങ് പ്ലാറ്റ്ഫോം എന്നിവയും ഇതോടൊപ്പം അവതരിപ്പിച്ചു. സംവിധായകൻ സ്റ്റീവൻ സ്പിൽബർഗാണ് അവതരിപ്പിച്ചത്. സ്മാർട്ട് ടെലിവിഷനുകളിലും ആമസോണിന്റെ ഫയർ സ്റ്റിക്കിലും റോക്കുവിലും (Roku ) ഈ ആപ്പ് ലഭിക്കും.

മേരി ക്ലെയർ, വോഗ്, റോളിംഗ് സ്റ്റോൺ ഉൾപ്പെടെ മുന്നൂറോളം മാഗസിനുകൾ ന്യൂസ് സർവീസിൽ ലഭിക്കും. കസ്റ്റമേഴ്സിന്റെ സ്വകാര്യത ഉറപ്പാക്കുമെന്നും അവരുടെ വായനാ ശീലത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ശേഖരിക്കില്ലെന്നും ബെയ്‌ലി വ്യക്തമാക്കി. പരസ്യദാതാക്കൾക്കും ഇത്തരം സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനാവില്ല. ന്യൂസ് പ്ലസിന് പ്രതിമാസം 9.99 അമേരിക്കൻ ഡോളർ ഈടാക്കും. നിലവിൽ അമേരിക്കയിലും കാനഡയിലുമാണ് ഇത്  ലഭ്യമാകുന്നത്. 

ആപ്പിൾ ആർക്കേഡ് എന്ന ഗെയ്മിങ് പ്ലാറ്റ്‌ഫോമിൽ നൂറോളം എക്സ്ക്ലൂസീവ് ഗെയിമുകളാണ് ഉള്ളത്. നൂറ്റമ്പതോളം രാജ്യങ്ങളിൽ ഉടൻ തന്നെ ഇത് അവതരിപ്പിക്കുമെന്നും വക്താവ് അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നാഗരികതയുടെ ദോഷങ്ങളെ ചൂണ്ടിക്കാട്ടി അരുണ്‍ കുമാര്‍  ബിനാലെയില്‍ 

ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടി നവിമുംബൈയിൽ