Movie prime

ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

അകാലത്തിൽ അന്തരിച്ച കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണയ്ക്കായി വടകര ജിനേഷ് മടപ്പള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പരിഗണിക്കുന്നത്. വിവർത്തന കൃതികളും അനുകരണങ്ങളും പരിഗണിക്കില്ല. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജിനേഷ് മടപ്പള്ളിയുടെ ഒന്നാം ചരമ വാർഷിക ദിനമായ മെയ് അഞ്ചിന് വടകരയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഏപ്രിൽ 25 More
 
ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

അകാലത്തിൽ അന്തരിച്ച കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണയ്ക്കായി വടകര ജിനേഷ് മടപ്പള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പരിഗണിക്കുന്നത്. വിവർത്തന കൃതികളും അനുകരണങ്ങളും പരിഗണിക്കില്ല.

അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജിനേഷ് മടപ്പള്ളിയുടെ ഒന്നാം ചരമ വാർഷിക ദിനമായ മെയ് അഞ്ചിന് വടകരയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഏപ്രിൽ 25 നകം കിട്ടത്തക്ക വിധത്തിൽ പുസ്തകത്തിന്റെ മൂന്ന് പ്രതികൾ ജിനേഷ് മടപ്പള്ളി അവാർഡ് കമ്മിറ്റി, ഫ്ലാറ്റ് നമ്പർ 5, ചോതി അപ്പാർട്മെന്റ്സ്, വടകര 673101 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സംഘാടകർ അറിയിച്ചു.