സംസ്ഥാന സര്‍ക്കാരിന്‍റെ  ബ്ലോക്ചെയിന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഏറെ തൊഴില്‍ സാധ്യതകളുള്ള ആധുനിക വിവരസാങ്കേതികവിദ്യാ മേഖലയായ ബ്ലോക്ചെയിനില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) നടത്തുന്ന പരിശീലന പദ്ധതിയുടെ നാലാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഐടി കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഐബിഎസ്, ഫയ ഇന്നവേഷന്‍സ്, യുവിയോണിക്സ് ടെക്, മൊസാന്‍റാ ടെക്നോളജീസ്, ലോഗിഡോട്സ് ടെക്നോളജീസ് തുടങ്ങിയവയാണ് നിയമനത്തിന് മുന്നോട്ടു വന്നിട്ടുള്ളത്. കൂടുതല്‍ കമ്പനികള്‍ ഭാവി ബാച്ചുകളില്‍ താല്പര്യം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നാലാമതും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എന്‍ജിനീയറിംഗ് ഡിപ്ലോമക്കാര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.  ജോലിയുള്ളവര്‍ക്ക് വാരാന്ത്യ പരിശീലനം ലഭ്യമാക്കും.

രണ്ടു ഭാഗമായുള്ള സര്‍ട്ടിഫിക്കേഷനാണ് പരിശീലനത്തിലൂടെ നല്‍കുന്നത്. ഫുള്‍-സ്റ്റാക് ഫൗണ്ടേഷന്‍ സ്കില്‍ സര്‍ട്ടിഫിക്കറ്റും ഇന്‍റര്‍മീഡിയറ്റ് തലത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റും. ഫുള്‍സ്റ്റാക്കിന് 124 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിടി അക്കാദമിയാണ് ഈ കോഴ്സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ബ്ലോക്ചെയിന്‍ പരീശീലനപരിപാടി മൂന്നു മൊഡ്യൂളുകളിലാണ് തയാറാക്കിയിരിക്കുന്നത്. ഐഐഐടിഎം-കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്ചെയിന്‍ അക്കാദമിയാണ് ഇത് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്.

ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ബേസിക്സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷന്‍ സ്കില്‍ ട്രെയിനിംഗ് പ്രോഗ്രാമിന്  വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അടുത്ത പ്രവേശന പരീക്ഷ ജനുവരി അഞ്ചിനു നടത്തും.  പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് 70 ശതമാനം ഫീസിളവു ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 30. വിശദവിവരങ്ങള്‍ക്ക്: 04712700813, 8078102119. abcd.kdisc.kerala.gov.in

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിര്‍ബന്ധിത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ടൂറിസം വ്യവസായം

പട്ടുപോൽ മൃദുലമായ പച്ച നാമ്പുകളുടെ കൂടാരമൊരുക്കി, അലൻ