സംസ്ഥാന സര്‍ക്കാരിന്‍റെ ബ്ലോക്ചെയിന്‍ പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികവിദ്യയായ ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) നടത്തുന്ന പരിശീലന പദ്ധതിയുടെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന കോഴ്സിന്‍റെ ലക്ഷ്യം മൂന്നു വര്‍ഷം കൊണ്ട് 25,000 ബ്ലോക്ചെയിന്‍ ടെക്നോളജിസ്റ്റുകളെ സൃഷ്ടിക്കുക എന്നതാണ് എന്‍ജിനീയറിംഗ് ഡിപ്ലോമ-ഡിഗ്രി നേടിയവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ജോലിയുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശീലനം ലഭ്യമാക്കും.

രണ്ടു ഭാഗമായുള്ള സര്‍ട്ടിഫിക്കേഷനാണ് പരിശീലനത്തിലൂടെ നല്‍കുന്നത്. ഫുള്‍-സ്റ്റാക് ഫൗണ്ടേഷന്‍ സ്കില്‍ സര്‍ട്ടിഫിക്കറ്റും ഇന്‍റര്‍മീഡിയറ്റ് തലത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റും. ഫുള്‍സ്റ്റാക്കിന് 124 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിടി അക്കാദമിയാണ് ഈ കോഴ്സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ബ്ലോക്ചെയിന്‍ പരീശീലനപരിപാടി മൂന്നു മൊഡ്യൂളുകളിലാണ് തയാറാക്കിയിരിക്കുന്നത്. ഐഐഐടിഎം-കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്ചെയിന്‍ അക്കാദമിയാണ് ഇത് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്.

ആദ്യബാച്ചില്‍ 50 വിദ്യാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി. 250 പേര്‍ ഫുള്‍സ്റ്റാക്ക് ഫൗണ്ടേഷന്‍ പരിശീലനം അടുത്ത മൂന്നാഴ്ചകളില്‍ പൂര്‍ത്തിയാക്കും. ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ബേസിക്സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷന്‍ സ്കില്‍ ട്രെയിനിംഗ്പ്രോഗ്രാമിന്  വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഐടിയിലെ ഫുള്‍സ്റ്റാക് മേഖലയില്‍ ജോലി ചെയ്യുന്നവരെ പ്രവേശന പരീക്ഷയില്‍നിന്നും തുടര്‍ന്നുള്ള പരിശീലത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നേരിട്ട് ഫൗണ്ടേഷന്‍ സ്കില്‍സ് അസസ്മെന്‍റിന് ചേരാം. അടുത്ത പ്രവേശന പരീക്ഷ ഒക്ടോബര്‍ 27-ന് നടത്തും.  വിശദ വിവരങ്ങൾ ഇവിടെ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സൂപ്പർ ലുക്ക് കണ്ടോ? 

സർക്കാറിന് വേണ്ടി വീണ്ടും എ ആർ റഹ്മാൻ ഈണമിടുന്നു