അപ്പുവിന്റെ സത്യാന്വേഷണത്തിന് ​രാജ്യാന്തര പുരസ്ക്കാരം

എവിഎ പ്രൊഡക്ഷന്‍സിന്റെയും ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ എ.വി. ആനൂപും മുകേഷ്  മേത്തയും ചേര്‍ന്ന് നിര്‍മ്മിച്ച് സോഹന്‍ലാല്‍ സംവിധാനം ചെയ്ത മലയാളം ചിത്രം ”അപ്പുവിന്റെ സത്യാന്വേഷണം” രാജ്യാന്തര ചലചിത്ര മേളകളില്‍ യാത്ര തുടങ്ങി. 

യുഎസ്എയിലും റഷ്യയിലുമായിരുന്നു ആദ്യ പ്രദര്‍ശനങ്ങള്‍. ഗാന്ധിയന്‍ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സത്യം മനസ്സിലാക്കുന്നതില്‍ ഒരു കുട്ടിയുടെ യാഥാര്‍ത്ഥ്യപരമായ സമീപനത്തെ കേന്ദ്രീകരിക്കുന്ന സിനിമ എല്ലാ തലങ്ങളിലും സത്യമായിരിക്കുന്നതിനെക്കുറിച്ച് പുനഃസ്ഥാപിക്കുന്നു.

സാന്‍ ഡിയാഗോ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രത്യേക ജൂറി അവാര്‍ഡ് കരസ്ഥമാക്കി.

റഷ്യയിലെ നാദിം ഫിലിം ഫെസ്റ്റിവലിലും സെപ്റ്റംബര്‍ 25 മുതല്‍ 27വരെയുള്ള വോട്ട്കിന്‍സ്‌ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പങ്കെടുക്കാനുള്ള ക്ഷണവും ചിത്രത്തിന് ലഭിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗാന്ധി ജ്യോല്‍സനെ അവതരിപ്പിക്കുന്ന നിര്‍മ്മാതാവ് എ.വി.അനൂപ് വോട്ട്കിന്‍സ്‌ക് ചലചിത്രോത്സവത്തില്‍ പങ്കെടുക്കും.

സിനിമയിലെ ബാലതാരമായ റിഥുന്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. കേരള ഫിലിം ക്രിറ്റിക്‌സിന്റെ മികച്ച കോസ്റ്റ്യൂം, മികച്ച ബാല താരം എന്നീ അവാര്‍ഡുകളും ലഭിച്ചു.

ഷാജി എന്‍.കരുണിന്റെ ”ഓള്” ലൂടെ മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ജിഎസ് ടിയും കുറയ്ക്കണം: മുഖ്യമന്ത്രി

സോണി യായ്! ഹീറോസ് ബിഹൈൻഡ്  ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു