former CEA Arvind Subramanian , interview, former CEA , reasons,  resigned,  No magic wand, solve, India, jobs crisis,,India’s Chief Economic Advisor ,United States , Prashant Jha , government , economy,
in , ,

നയം വ്യക്തമാക്കി മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്

വളരെ അപ്രതീക്ഷിതമായിരുന്നു എൻ ഡി എ സർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നുള്ള അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ( Arvind Subramanian ) രാജി.

അമേരിക്കയിൽ അക്കാദമിക് രംഗത്തേക്ക് മടങ്ങാനുള്ള താല്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹവുമായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ ലേഖകൻ പ്രകാശ് ഝാ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ വിവർത്തനം.

തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു? ഇക്കാലയളവിൽ ഉയർത്തിപ്പിടിക്കാനുള്ള നേട്ടങ്ങൾ, കോട്ടങ്ങൾ…

നേട്ടങ്ങൾ ഏറെയുണ്ട്. ചരക്കു സേവന നികുതി പരിഷ്‌കാരം, ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്‍നം നേരത്തെ തിരിച്ചറിഞ്ഞത്, കളങ്കിത മുതലാളിത്തത്തെക്കുറിച്ചുള്ള ആശയങ്ങൾ മുന്നോട്ടു വച്ചത്, കാർബൺ ഇമ്പീരിയലിസം, സാർവത്രിക അടിസ്ഥാന വരുമാനം , ബാഡ് ബാങ്ക്സ് അങ്ങനെ ഏറെയുണ്ട്.

എന്നാൽ അതിനെല്ലാം മുകളിലായി ഞാൻ കാണുന്നത് സാമ്പത്തിക സർവ്വേ അവതരണവും സാമ്പത്തിക നയത്തിന്റെ ഉള്ളടക്കം, അവതരണം, ആശയ വ്യക്തത എന്നിവയാണ്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ( സി ഇ ഒ ) എന്ന പദവി സംസ്ഥാനങ്ങളിലും അനുവർത്തിക്കാനും താൽപ്പര്യം പ്രകടിപ്പിച്ച സ്റ്റേറ്റുകൾ ഉണ്ടായിരുന്നു. നാലോ അഞ്ചോ മുഖ്യമന്ത്രിമാർ എന്നോട് ഇതേപ്പറ്റി ആരായുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ ഞങ്ങൾക്കത്‌ നടപ്പിലാക്കാനായില്ല.

താങ്കൾ ചുമതലയേറ്റ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിൻറെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി എന്താണ് പറയാനുള്ളത്?

ഒട്ടേറെ പരിഷ്കരണ നടപടികൾ ഞങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ അന്നത്തേതുമായി തുലനം ചെയ്താൽ ആഗോള സമ്പദ് വ്യവസ്ഥ ഇന്ന് തീരെ അനുകൂലമല്ല. ഇരട്ട അക്ക വളർച്ച കൈവരിക്കാൻ കഠിനമായ പരിശ്രമങ്ങൾ വേണം.

നോട്ടു നിരോധനം താങ്കളുടെ കാലത്തെ വലിയൊരു അബദ്ധമായി കാണുന്ന സാമ്പത്തിക വിദഗ്ദ്ധരുണ്ട്. ശരിയാണോ?

മറ്റുള്ളവർ പറയട്ടെ. അതേപ്പറ്റി പ്രതികരിക്കാൻ ഞാനില്ല.

സാമ്പത്തിക രംഗത്ത് നിർബന്ധമായും നാം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ?

ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്‍നത്തിന് സത്വര പരിഹാരം കാണേണ്ടതുണ്ട്. കളങ്കിത മുതലാളിത്തം , ബാങ്കിങ് മേഖലയിലെ ഘടനാപരമായ പ്രശ്നങ്ങൾ തുടങ്ങിയവയും അടിയന്തിര പരിഹാരം ആവശ്യപ്പെടുന്ന വിഷയങ്ങൾ തന്നെ.

ഏറെ ശ്രമഫലമായി നാം കൈവരിച്ച സ്ഥൂലസാമ്പത്തിക സ്ഥിരത (macro economic stability ) കയ്യൊഴിയുന്നത് അപകടകരമാണ്. അത് ഒഴിവാക്കേണ്ടതുണ്ട്.

ജീവിതത്തിൽ ഉടനീളം താങ്കൾ അക്കാദമിക് രംഗത്തായിരുന്നു ചിലവഴിച്ചത്. എന്താണ് ഒരു സർക്കാർ സംവിധാനത്തിന്റെ ഭാഗമായി തീരാനുണ്ടായിരുന്ന പ്രേരണ? നിരാശപ്പെടുത്തിയ അനുഭവങ്ങൾ എന്തെങ്കിലും?

ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും ഞാനെന്റെ ജോലി ആസ്വദിച്ചാണ് ചെയ്തത്. അന്നന്നത്തെ നയപരമായ സുപ്രധാന തീരുമാനമോ, അതിന്റെ ഔട്ട് റീച്ചോ, സർവ്വേയോ- അങ്ങനെ എന്തുമാകട്ടെ… എന്തിന് തിരിച്ചടികൾ പോലും ആസ്വാദ്യതയോടെ നേരിട്ടു.

ധനകാര്യ മന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രി എന്നിവരുമായി വളരെ അടുത്ത് ആശയ വിനിമയം നടത്താനുള്ള അവസരവും ആവേശം നൽകി. നയപരമായ തീരുമാനം എടുക്കുന്ന മേഖലയിൽ പ്രവർത്തിക്കുക എന്നത് ഏതൊരു അക്കാദമിക്കിന്റെയും സ്വപ്നമാണ്.

നിരാശകൾ ?

ആഗ്രഹിക്കുന്നതെല്ലാം നമുക്ക് നടപ്പിലാക്കാനാവില്ലല്ലോ. കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിന് രാഷ്ട്രീയക്കാർക്ക് അവരുടേതായ കാരണങ്ങളുണ്ട്. അത് മനസ്സിലാക്കേണ്ടതുണ്ട്.

അങ്ങേയറ്റം ഊഷ്മളമായ വിടപറയൽ കുറിപ്പായിരുന്നു അരുൺ ജെയ്റ്റ്ലിയുടെത് . അദ്ദേഹവുമായുള്ള ബന്ധത്തെപ്പറ്റി…

അതൊരു സവിശേഷ ബന്ധമായിരുന്നു. എന്തും പറയുവാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. ദിവസം ആറ് തവണ വരെ അദ്ദേഹത്തിന്റെ മുറിയിൽ പോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

പറയുന്നതെന്തും അദ്ദേഹം ശ്രദ്ധാപൂർവം കേൾക്കും. ഒരിക്കലും പ്രകോപിതനാവില്ല. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ഡ്രീം ബോസ് എന്ന് പറയാം .

പറഞ്ഞു കേൾക്കുന്നത് ആർ എസ് എസ് ആണ് താങ്കളുടെ പിരിഞ്ഞുപോകലിന് പിന്നിൽ എന്നാണ്.

ഇത്തരം കഥകളുടെ ഉറവിടം ഏതെന്ന് എനിക്കറിയില്ല. തീർത്തും വ്യക്തിപരമായ തീരുമാനമാണ് എന്റേത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജെയ്റ്റ്ലിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും ഞാൻ ഇതേപ്പറ്റിയുള്ള ആലോചനകളിലായിരുന്നു. ഒരു ഗൂഢാലോചനാ സിദ്ധാന്തവും ഇവിടെയില്ല.

തൊഴിൽ പ്രശ്‍നമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രധാന പ്രതിസന്ധി. എങ്ങനെയാണത് നേരിടുന്നത്?

ഇക്കാര്യത്തിൽ നമ്മുടെ കയ്യിൽ മാന്ത്രിക ദണ്ഡ് ഒന്നുമില്ല. വളർച്ച, നിക്ഷേപം, കയറ്റുമതി എന്നിവയിൽ ഊന്നൽ നൽകണം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Ecologically fragile land , act-plantation-excluded

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി; ആക്ഷേപം വ്യാപകം

OPPO , Find X , unveils , motorised pop-up camera ,Europe , North America , launches , Asian countries,

ഏഷ്യൻ രാജ്യങ്ങളിലും ഫൈൻഡ് എക്സ് സ്മാർട്ട് ഫോണുമായി ഓപ്പോ