in

അർച്ചന കൊലക്കേസ്; സീരിയല്‍ സംവിധായകന് ജീവപര്യന്തം

തിരുവനന്തപുരം: അര്‍ച്ചനാ വധക്കേസില്‍ (Archana murder case) ടിവി സീരിയല്‍ അസോസിയേറ്റ് ഡയറക്‌ടര്‍ (serial director) ദേവന്‍ കെ പണിക്കറിന് (ദേവദാസ് – 40) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.

ദേവദാസ് രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷമയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഡിസംബറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബ്യൂട്ടീഷനായിരുന്ന അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

കൊല നടത്തിയ ശേഷം പ്രതി തമിഴ്‌നാട്, ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്‌ഥലങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സീരിയൽ രംഗത്തെ പ്രതിയുടെ സുഹൃത്തിനെ കണ്ടെത്തി സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യിച്ച് രഹസ്യകേന്ദ്രത്തിൽ വിളിച്ചു വരുത്തിയാണ് പോലീസ് ദേവദാസിനെ പിടികൂടിയത്.

അർച്ചനയും ദേവദാസും വേർപിരിയാനായി കുടുംബ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അർച്ചന ഇതിൽ നിന്ന് പിന്മാറി. ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്നു ദേവദാസ് അർച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala, women, cricket, Nagaland, historical victory, 2 runs, all out, BCCI ,Under 19 ,women's cricket , ,one innings , Friday,Nagaland Under-19 women's cricket team,two runs , 17 overs , BCCI Women's Under-19 One-Day League,Knockout Tournament , JKC college ground, Guntur, scored , bat, opener ,Menka ,faced, 18 deliveries, innings,bowled, Kerala's opening bowler ,Aleena Surendran,

ആദ്യ പന്തിൽ തന്നെ കേരള വനിതകൾക്ക് ചരിത്ര വിജയം

ശിക്ഷാകാലാവധി ഇരട്ടിയാക്കി; പിസ്റ്റോറിയസിന് 15 വര്‍ഷം തടവ്