Kareena , motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 
in , , ,

അമ്മമാർ ഇങ്ങനെയൊക്കെ വേഷം കെട്ടാമോ? വിമർശനത്തിന് മറുപടിയുമായി കരീന

വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രശസ്ത ബോളിവുഡ് നടി കരീന കപൂർ ( Kareena Kapoor ) വിമർശകർക്ക് നൽകിയ മറുപടി ശ്രദ്ധേയമായി. വിവാഹ ശേഷം ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരു കുഞ്ഞിന്റെ അമ്മ കൂടി ആകുന്നതോടെ അവരുടെ ജീവിതം അപ്പാടെ മാറി മാറിയും.

എങ്കിലും തന്റെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിക്കൊണ്ട് തന്റെ ജോലിയുമായി മുന്നേറുന്ന ഒട്ടേറെ വനിതകൾ നമുക്കു ചുറ്റുമുണ്ടെങ്കിലും ഇന്ത്യൻ സമൂഹത്തിന്റെ പഴഞ്ചൻ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

സമൂഹം കല്പിക്കപ്പെട്ടിരിക്കുന്ന ചില ചിട്ടവട്ടങ്ങൾ പിന്തുടരാൻ തയ്യാറാകാത്തവർ രൂക്ഷ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരാറുണ്ട്. പ്രശസ്തരും അപ്രശസ്തരുമായവരുടെ വ്യക്തി ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് അവരെ അപമാനിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ചിലരെങ്കിലും അതിനെതിരെ പരസ്യമായി പ്രതികരിക്കാറുണ്ട്.

ഇത്തവണ ഡ്രസ് ഷെയിമിങ്ങിനെതിരെ മറുപടിയുമായാണ് കരീന കപൂർ ശ്രദ്ധേയയായത്. തന്റെ വസ്ത്രധാരണത്തെ സംബന്ധിച്ച രൂക്ഷ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി കരീന കപൂർ രംഗത്തെത്തിയതോടെ അത് മറ്റൊരു ചർച്ചയ്ക്ക് വഴിതെളിച്ചു.

നിരന്തരം ബോഡിഷെയിമിങ്ങിന് ഇരയാകുന്നവർക്ക് പിന്തുണയേകുന്നതാണ് കരീനയുടെ പ്രതികരണം. വിവാഹ ശേഷം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്ന വസ്ത്രധാരണമല്ല കരീനയുടെതെന്ന വിമര്‍ശനവുമായാണ് വിമർശകർ രംഗത്തെത്തിയത്.

അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് കരീന ധരിക്കേണ്ടതെന്നും അഭിപ്രായമുയർന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ് കരീന. ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതാണ് അവര്‍ ധരിക്കേണ്ടതെന്ന മറുപടിയാണ് നടി നൽകിയത്.

അമ്മമാര്‍ക്ക് ചേരുന്ന വസ്ത്രം എന്താണെന്ന് തനിക്കറിയില്ല എന്നും എന്നാൽ തന്റെ അമ്മയും (ബബിത) മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും ഇപ്പോഴും അത്തരം വസ്ത്രങ്ങളില്‍ തന്റെ അമ്മയെ കാണാന്‍ നല്ല ഭംഗിയാണെന്നും കരീന വ്യക്തമാക്കി.
motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 
സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാൻ സ്വാതന്ത്രമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും തനിക്ക് ഒരു കുട്ടിയുളളതിനാല്‍ മോഡേൺ വസ്ത്രങ്ങള്‍ ധരിക്കരുതെന്നല്ല അര്‍ത്ഥമെന്നും നടി അഭിപ്രായപ്പെട്ടു.

ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കായാലും ഏത് തരം വസ്ത്രം വേണമെങ്കിലും ധരിക്കാമെന്നും കരീന മറുപടിയേകി. തന്റെ അമ്മായിയമ്മയായ ഷർമിള ടാഗോറിന്റെ വസ്ത്രധാരണത്തെ കുറിച്ചും കരീന സൂചിപ്പിച്ചു. പട്ടുസാരിയുടുത്താൽ എത്ര മനോഹരിയാണോ അത്ര തന്നെ മനോഹരിയാണ് അവർ ജീൻസും ഷർട്ടും ധരിക്കുമ്പോഴെന്നും കരീന അഭിപ്രായപ്പെട്ടു.

ഇതിന് മുൻപും കരീന കപൂർ ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഗർഭധാരണ വേളയിൽ കരീനയുടെ അമിത വണ്ണത്തെ പരിഹസിച്ചാണ് ചിലർ രംഗത്തെത്തിയത്. തുടർന്ന് പ്രസവ ശേഷം കഠിനമായ വ്യായാമങ്ങളിലൂടെ കരീന തന്റെ സീറോ സൈസ് വീണ്ടെടുത്തെങ്കിലും അതിനും പരിഹാസമായിരുന്നു ചിലരുടെ മറുപടി.

കുഞ്ഞിനെ നോക്കാതെ കൂട്ടുകാരുടെ കൂടെ ആടിപ്പാടി നടക്കാനെങ്ങനെ കഴിയുന്നു എന്നുള്ള ചോദ്യങ്ങളും നേരത്തെ ഉയർന്നിരുന്നു. സ്ത്രീകൾ മൾട്ടിടാസ്ക്കിങ്ങിൽ വിദഗ്ധരാണെന്നും സുഹൃത്തുക്കൾക്കൊപ്പം സമയം പങ്കിട്ടെന്നു കരുതി മകനോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് താനൊരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ലെന്നും അന്ന് അവർ മറുപടിയേകിയിരുന്നു.

അതേസമയം, ഇന്നലെ റിലീസ് ചെയ്ത ‘വീരേ ദി വെഡ്ഡിങ്‌’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത ഈ ചിത്രമാണ് കരീനയുടെതായി തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

ചിത്രത്തിൽ കരീനയും സോനവും ഗ്ലാമര്‍ വേഷത്തിലെത്തിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ കരീന ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ വിമര്‍ശിച്ചും ചിലയാളുകള്‍ രംഗത്തെത്തിയിരുന്നു. കരീനയ്ക്കും സോനം കപൂറിനും പുറമെ സ്വര ഭാസ്‌ക്കര്‍, ശിഖ തല്‍സാനിയ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

2000-ൽ പുറത്തിറങ്ങിയ ‘റെഫ്യൂജി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച കരീന കപൂർ തുടർന്നുള്ള വർഷങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റെ സാന്നിധ്യമുറപ്പിക്കുകയായിരുന്നു.

സെയ്ഫ് അലി ഖാനുമായുളള വിവാഹ ശേഷവും സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ തയ്യാറാകാത്തിരുന്ന കരീന ഇപ്പോഴും ബോളിവുഡില്‍ സജീവ സാന്നിദ്ധ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

നിപ ചികിത്​സയിൽ പ്രത്യാശ: നഴ്​സിങ്​ വിദ്യാർത്ഥിനിയുടെ അസുഖം ഭേദമായി

jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍