Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar
in , ,

ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം

മാന്‍ഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ( Cristiano Ronaldo ) ഇന്ത്യയിലേക്ക് ക്ഷണം. മൈതാനങ്ങളിലെ ഇതിഹാസ താരത്തെ ക്ഷണിച്ചത് മറ്റാരുമല്ല; ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളംമുറക്കാരനും സിനിമാ താരവുമായ അർജുൻ കപൂർ.

താരവും താരവും കണ്ടുമുട്ടിയ കഥ മാധ്യമങ്ങൾ കൊണ്ടാടുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഓരോ ടീമുകളെ സ്വന്തമാക്കുവാനായി ബോളിവുഡ് താരങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോൾ അര്‍ജുന്‍ കപൂറും ആ അവസരം പാഴാക്കിയിരുന്നില്ല. ഇപ്പോഴിതാ കട്ട ഫുട്ബോള്‍ ആരാധകനായ താരം റയല്‍ മാഡ്രിഡ് ഇതിഹാസത്തെ നേരിൽ കണ്ടതിന് പുറമെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശവും സിനിമാപ്രേമികൾക്ക് അഭിമാനവുമായി മാറിയിരിക്കുകയാണ് താരങ്ങളുടെ കൂടിക്കാഴ്ച. മാന്‍ഡ്രിഡില്‍ വച്ച്‌ റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തിയ അര്‍ജുന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയായിരുന്നു.

Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

റൊണാള്‍ഡോയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കു വരണമെന്നുമാണ് അര്‍ജുന്‍ അഭ്യർത്ഥിച്ചത്. തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്ന് റൊണാള്‍ഡോ മറുപടിയേകിയത് ഇന്ത്യയിലെ കായിക പ്രേമികളിൽ ആവേശവും പ്രതീക്ഷയും വളർത്തിയിരിക്കുകയാണ്.

ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചതിന് പുറമെ ലിവര്‍ പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ഇന്ത്യൻ താരം ആശംസകളറിയിച്ചു. റിയല്‍ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചും റഷ്യയില്‍ ജൂണ്‍ 14ന്- ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെ കുറിച്ചും ഇരുവരും സംഭാഷണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇരുവരുമൊപ്പമുള്ള സെൽഫി ഇന്ത്യൻ താരം ആരാധകർക്കായി പങ്കു വച്ചു. വർഷങ്ങളായി റൊണാള്‍ഡോയുടെ കളികൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന നടൻ സൂപ്പർ താരവുമായുള്ള കൂടിക്കാഴ്ചയിൽ അത്യധികം ആകാംക്ഷയിലായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

‘സന്ദീപ് ഔർ പിങ്കി ഫറാർ’ എന്ന ചിത്രത്തിന്റെ തിരക്കുകൾക്കിടയിലാണ് അർജുൻ കപൂർ തന്റെ ആരാധനാപാത്രവുമായി കൂടിക്കാഴ്ച നടത്തിയത്. പരിനീതി ചോപ്രയാണ് ഈ ചിത്രത്തിലെ നായിക. 2012-ല്‍ പുറത്തിറങ്ങിയ ‘ഇഷ്‌ക്‌സാദെ’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം

Huawei,sub-brand ,launched , smartphone,  Honor 10 , event , London, Honor , Qualcomm’s ultrasonic fingerprint sensor,, company,unlock ,device , wet hands,key features , 24MP cameras, 19:9 FullView display , iPhone X,

ഒട്ടേറെ സവിശേഷതകളുമായി ഹുവാവെയുടെ ഹോണർ 10 വിപണിയിലെത്തി