ആരോഗ്യജാഗ്രത പരിപാടിക്ക് ഫെബ്രുവരി 4 ന് തുടക്കമാവും

തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ആരംഭിച്ച ആരോഗ്യ ജാഗ്രത പരിപാടി ഫെബ്രുവരി  നാലിന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ ജാഗ്രതയിലൂടെ കഴിഞ്ഞ വർഷം പനിയും പകർച്ചവ്യാധികളിലൂടെയുള്ള മരണവും നിയന്ത്രിക്കാനായി. ഓഖി, നിപ, പ്രളയം തുടങ്ങിയ ദുരന്തങ്ങളെയും നേരിടാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ആരോഗ്യ ജാഗ്രതയ്ക്കായി പ്രവർത്തന രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. 

ലോകാരോഗ്യ സംഘടന പത്ത് പുതിയ തരം രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം രോഗാണുക്കളുടെ സാന്നിധ്യമുള്ള ചില രാജ്യങ്ങൾക്ക് കേരളവുമായി ബന്ധവുമുണ്ട്. പുതിയതരം രോഗാണുക്കളെ കണ്ടെത്താനും രോഗം ബാധിച്ചവരെ നിരീക്ഷിക്കാനും ചികിത്‌സ നൽകാനും മെഡിക്കൽ കോളേജുകളിൽ ഔട്ട്‌ബ്രേക്ക് മാനേജ്‌മെന്റ് യൂണിറ്റുകൾ തയ്യാറാണ്. വിദഗ്ധരടങ്ങിയതാണ് ഈ യൂണിറ്റുകൾ. തൃശൂർ, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ രോഗനിർണയിന് സഹായിക്കുന്ന ബയോസേഫ്റ്റി ലെവൽ 2 ലാബുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ലെവൽ 3 ലാബ്  തുടങ്ങാൻ അനുമതിയായിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയ ശേഷം താഴെതലത്തിലെ ആശുപത്രികളിൽ ഇത്തരം സൗകര്യങ്ങൾ ഉറപ്പാക്കും. 

കഴിഞ്ഞ നവംബർ മുതൽ തന്നെ കേരളം ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗമാണ്. എന്നാൽ ഇതിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ പേർക്ക് കേരളത്തിന്റെ വിവിധ സ്‌കീമുകളിൽ സഹായം ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്രആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രിലോടെ നടപ്പാവുമെന്ന് മന്ത്രി പറഞ്ഞു. 

കഴിഞ്ഞ വർഷത്തെ ആരോഗ്യ ജാഗ്രതയുടെ വിജയം, നിപ, വെള്ളപ്പൊക്കം എന്നിവയുടെ അനുഭവ പാഠം, സുസ്ഥിരവികസന ലക്ഷ്യങ്ങൾ, ഗുജറാത്തിലും രാജസ്ഥാനിലും സിക്കാ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്, കർണാടകയിലെ കുരങ്ങു പനി എന്നിവയുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പദ്ധതി കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. 

തദ്ദേശസ്ഥാപനങ്ങൾ മാലിന്യനിർമാർജനത്തിൽ ശ്രദ്ധിക്കണം. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ കേരളത്തിലെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്പോര്‍ട്സ്  ലൈഫ് ഫിറ്റ്നസ് സെന്‍റര്‍ സജ്ജമായി

ഇനി പരിസ്ഥിതി സൗഹൃദ പോലീസ് സ്റ്റേഷനുകൾ