പി.കെ.ശശിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം: തമ്പാനൂര്‍ രവി

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം എല്‍.ഡി.എഫ് സര്‍ക്കാരും, സി.പി.എമ്മും കാണിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.

തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ജി.പി ഓഫീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കോവളം എല്‍.എല്‍.എ എം.വിന്‍സന്റിനെതിരേയുള്ള വ്യാജപരാതിയിന്‍ മേല്‍ നടപിയെടുക്കാന്‍ സി.പി.എമ്മും, സര്‍ക്കാരും മുഖ്യമന്ത്രിയും പോലീസും കാട്ടിയ വ്യഗ്രത എന്തുകൊണ്ട് പി.കെ.ശശിയുടെ കേസില്‍ ഉണ്ടാകുന്നില്ല.

ഇടതുപക്ഷ അനുയായിയായ ഒരു സ്ത്രീ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് പാര്‍ട്ടിക്കാര്യം മാത്രമെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള ഇടതുനേതാക്കള്‍ ശ്രമിക്കുന്നത്. നിയമം ഇപ്പോള്‍ സി.പി.എമ്മിന്റെ വഴിയേ പോകുകയാണ്.

സി.പി.എമ്മിന്റെ ഇഷ്ടക്കാരെ സംരക്ഷിക്കുകയും അല്ലാത്തവരെ വേട്ടയാടുകയുമാണ് പോലീസ് ചെയ്യുന്നത്. ആത്മാഭിമാനമുണ്ടെങ്കില്‍ പി.കെ.ശശി എം.എല്‍.എ. സ്ഥാനം രാജിവയക്കണം. ശശിക്കെതിരേ ശക്തമായ നടപടി എടുക്കാനുള്ള ഉത്തരവാദിത്വം സി.പി.എമ്മിനുണ്ടെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

മാനവീയം വീഥിയില്‍ നിന്നും ആരംഭിച്ച പ്രകടനം ഡി.ജി.പി ആഫീസിന് മുന്നില്‍ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകരും പോലീസും വാക്ക് തര്‍ക്കവും ഉന്തുംതള്ളുമുണ്ടായിതിനെ തുടര്‍ന്ന് പോലീസ് ജല പീരങ്കി ഉപയോഗിച്ചു. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് വിനോദ് യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജി.ലീന, എസ്.എം ബാലു, എന്‍.എസ് നുസൂര്‍, ആര്‍.ഒ.അരുണ്‍ എന്നിവര്‍ സംസാരിച്ചു. അസംബ്ലി പ്രസിഡന്റുമാരായ പി.കെ.രജീന്ദ്രന്‍, മാര്‍ട്ടിന്‍ പെരേര, അരുണ്‍.സി.പി, വിനോദ് കോട്ടുങ്കല്‍, നേമം ഷജീര്‍, നജീബ്, ശാസ്തമംഗലം അരുണ്‍, ഷഫീക്ക് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൈബർ സുരക്ഷ: കൊക്കൂൺ  2018 ഒക്ടോബര്‍ 5, 6 തീയതികളില്‍ കൊച്ചിയിൽ

ട്രിവാൻഡ്രം സെൻട്രൽ മാൾ ഉദ്ഘാടനം ചെയ്തു