പ്രളയാനന്തര കേരളത്തിനായുള്ള കലാസൃഷ്ടി ലേലം വെള്ളിയാഴ്ച

കൊച്ചി: പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കലാസൃഷ്ടികളുടെ ലേലം ജനുവരി 18 ന് നടക്കും. ബോള്‍ഗാട്ടി ഐലന്‍റിലെ ഗ്രാന്‍റ് ഹയാത്തില്‍ നടക്കുന്ന ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്.

ആര്‍ട്ട് റൈസസ് ഫോര്‍ കേരള എന്നാണ് ലേലത്തിന് നല്‍കിയിരിക്കുന്ന പേര്. 41 കലാകാരന്മാരാണ് തങ്ങളുടെ കലാസൃഷ്ടി ലേലത്തിനായി നല്‍കിയിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവില്‍ വ്യാഴാഴ്ച വരെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ടാണ് ലേലം നടത്തുന്നത്.

2012 ലെ തുടക്കം മുതല്‍ കേരള സര്‍ക്കാരാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ഏറ്റവും പ്രധാനപ്പെട്ട രക്ഷാധികാരിയെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. ഇത്രയും കാലം പിന്തുണച്ച സമൂഹത്തെ തിരിച്ച് സഹായിക്കാനുള്ള അവസരമാണിതെന്നും ബോസ് പറഞ്ഞു.

സാധാരണ കലാസൃഷ്ടികളുടെ ലേലം നടക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന പ്രീമിയം തുക ആര്‍ട്ട് റൈസസ് ഫോര്‍ കേരളയ്ക്ക് നല്‍കേണ്ടി വരുന്നില്ല. ഇതിഹാസ കലാകാരി അമൃത ഷെര്‍ഗിലിന്‍റെ രണ്ട് അപൂര്‍വ ചിത്രങ്ങള്‍ കൂടാതെ അനിഷ് കപൂര്‍, അതുല്‍ ദോഡിയ, അഞ്ജു ദോഡിയ, ജി ആര്‍ ഇറാന, ജിജി സ്കറിയ, സുധീര്‍ പട് വര്‍ധന്‍, വിവാന്‍ സുന്ദരം തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിനുണ്ട്.

ആദ്യ നിഗമനം വച്ച് തന്നെ എല്ലാ ചിത്രങ്ങളും ഒരു കോടി മുതല്‍ ഒന്നേമുക്കാല്‍ കോടി വിലമതിക്കുന്നവയാണ്. ലേലത്തില്‍ വില കൂടാനും സാധ്യതയുണ്ട്.

ലഭിക്കുന്ന തുക പൂര്‍ണമായും ദുരിതാശ്വാസത്തിന് നല്‍കുന്ന കലാലോകത്തിലെ ആദ്യ ലേലമായിരിക്കുമിത്. വ്യക്തിഗതമായി ആര്‍ട്ടിസ്റ്റുകള്‍ ജീവകാരുണ്യ പ്രവൃത്തികള്‍ക്കായി കലാസൃഷ്ടികള്‍ ലേലം ചെയ്യാറുണ്ടെങ്കിലും ഏതെങ്കിലും ഒരു സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇത്രയധികം കലാകാരډാരുടെ സൃഷ്ടികള്‍ ലേലത്തില്‍ വയ്ക്കുന്നത് ഇതാദ്യമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടൂറിസം തൊഴില്‍ സാധ്യതകള്‍: ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തയ്യാറായി 

ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കെയര്‍ ഹോം