ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് ഉത്ഘാടനം  നവംബർ 22 വൈകുന്നേരം 07:30 നു കോർപ്പറേഷൻ  മേയർ അഡ്വ: വി കെ  പ്രശാന്ത് നിർവഹിക്കും.

കഴക്കൂട്ടം, ടെക്നോപാർക്കിനു സമീപം ചന്തവിളയിൽ ആണ് ഫ്രൈഡേ ഫുട്ബോൾ ക്ളബ്ബിന്റെ നേതൃത്വത്തിലുള്ള ഫ്ളഡ് ലൈറ്റ് സൗകര്യത്തോട് കൂടിയ ഫൈവ്‌സ്  ഫുട്ബോൾ കോർട്ട്  നിർമ്മിച്ചിട്ടുള്ളത്. ഫുട്ബോൾ പ്രേമികളും ഐ ടി ജീവനക്കാരുമായ ബാലഗോപാൽ, ജിനു എന്നിവർ ആണ് തിരുവന്തപുരത്തെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഈ പ്രോജെക്ടിന് പുറകിൽ.

ഇതിനോടൊപ്പം ഫ്രൈഡേ എഫ് സി നടത്തുന്ന ടെക്കികൾക്കായുള്ള ഫൈവ്‌സ് ടൂർണമെന്റും നാളെ ആരംഭിക്കും. നിലവിൽ  ഒരു ഫൈവ്‌സ് കോർട്ട് ആണ് തയ്യാറായിട്ടുള്ളത്. മറ്റൊരു കോർട്ടിന്റെ പണി പുരോഗമിക്കുന്നു.

രാവിലെ 6 മുതൽ  11:30 ഉം വൈകുന്നേരം  5 മുതൽ 11:30 ഉം ബുക്കിങ് സൗകര്യം എല്ലാവർക്കും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബാലഗോപാൽ:- 9447691981, മണികണ്ഠൻ  : 9388261616 എന്നെ നമ്പറുകളിൽ ബന്ധപ്പെടാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആവണക്കിന്റെ ഔഷധഗുണങ്ങൾ 

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം