ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകൾ: മേക്കര്‍ വില്ലേജ് സെമിനാര്‍

കൊച്ചി: നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കുന്ന  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നവംബര്‍ 13 ചൊവ്വാഴ്ച കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നടക്കും.

നിര്‍മിത ബുദ്ധിയിലെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) കാതലായ മാറ്റങ്ങള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍, സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി എന്നീ മേഖലകളിലാണ് സെമിനാറില്‍ ചര്‍ച്ച നടക്കുന്നത്.

നിര്‍മിത ബുദ്ധി, യാന്ത്രിക വിജ്ഞാനം എന്നീ മേഖലകളിലെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലും,  പഠനം, ജോലി, പെരുമാറ്റം എന്നിവയിലുമെല്ലാം സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്.

സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍,  അവസരങ്ങള്‍, പരമ്പരാഗത രീതികള്‍ എന്നിവയില്‍ ഇത്തരം കാതലായ മാറ്റങ്ങള്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്യും. ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളാണ് മേക്കര്‍വില്ലേജ് സെമിനാറില്‍ പങ്കെടുക്കാനെത്തുന്നത്.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്നും സംരംഭക സമൂഹത്തില്‍ നിന്നുമുള്ള പ്രമുഖരും സെമിനാറില്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധിക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ടിസിഎസ്സിന്‍റെ ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്സ് ആന്‍ഡ് കോഗ്നിറ്റീവ് സിസ്റ്റംസ് ആഗോള മേധാവി  ഡോ. റോഷി ജോണ്‍, ഐഐഎസ്സി ബാഗ്ലൂരിലെ അസോസിയേറ്റ് പ്രൊഫസര്‍ അംബേദ്കര്‍ ദുക്കിപതി,  ഐബിഎം ഇന്ത്യ ഡീപ്പ് ലേണിംഗ് ഫ്രെയിംവര്‍ക്ക് പവര്‍ പ്ലാറ്റ്ഫോം സീനിയര്‍ ആര്‍ക്കിടെക്ട് ആന്‍റോ അജയ് രാജ് ജോണ്‍, ഇന്‍റല്‍ ഇന്ത്യ പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ രാഘവേന്ദ്ര ഭട്ട്, ടിസിഎസിന്‍റെ നിര്‍മ്മിത ബുദ്ധി എന്‍റര്‍പ്രൈസ് ആര്‍ക്കിടെക്ട് രാജീവ് എം എ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. രജിസ്ട്രേഷൻ ഇവിടെ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഡിസൈന്‍ സമ്മര്‍ സ്കൂള്‍: രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും 

സാധു വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യും: മന്ത്രി